Quantcast

വഖഫ് ഭേദഗതി ബിൽ; ചർച്ചയിൽ പങ്കെടുക്കാൻ സിപിഎം എംപിമാർക്ക് നിർദേശം

ബില്ലിനെ എതിർത്ത് വോട്ട് ചെയ്യണമെന്നും പാർട്ടി നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    1 April 2025 6:54 PM IST

waqf bill parliament
X

മധുര: വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കണമെന്ന് സിപിഎം എംപിമാർക്ക് നിർദേശം. അതിനുശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതിയെന്നും നേതൃത്വം അറിയിച്ചു. മധുരയിലെത്തിയ സിപിഎം എംപിമാർ ഡൽഹിയിലേക്ക് തിരിച്ചു. ബില്ലിനെ എതിർത്ത് വോട്ട് ചെയ്യണമെന്നും പാർട്ടി നിർദേശം നൽകി.

സിപിഎമ്മിന്റെ 24ാമത് പാർട്ടി കോൺഗ്രസിന് നാളെ മധുരയിലാണ് തുടക്കമാകുന്നത്. മുതിർന്ന നേതാവ് ബിമന്‍ ബസു സമ്മേളനത്തിന്റെ പതാക ഉയർത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പാർട്ടി പരിഗണനയിലുള്ളത്.

ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെയാണ് നിർണായകമായ തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ കാര്യ നിർവാഹക സമിതിയുടെ യോഗമാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.

TAGS :

Next Story