മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് എഎസ്ഐക്ക് വീരമൃത്യു
സത്യബൻ കുമാർ സിംഗ് ആണ് മരിച്ചത്

ന്യൂഡൽഹി: മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് എഎസ്ഐക്ക് വീരമൃത്യു. സത്യബൻ കുമാർ സിംഗ് ആണ് മരിച്ചത്. ഒഡീഷ ജാർഖണ്ഡ് അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് മരണം.
ഇന്ന് രാവിലെയായിരുന്നു ഒഡീഷ ജാർഖണ്ഡ് അതിർത്തിയിലെ വനമേഖലയിൽ സിആർപിഎഫ് നടത്തിയ തിരച്ചിലിനിടയിൽ ഐഇഡി പൊട്ടിക്കുന്നത്. സംഭവത്തിൽ സിആർപിഎഫ് എഎസ്ഐ സത്യബൻ കുമാർ സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

