Quantcast

ഡൽഹി കേസിൽ അറസ്റ്റിലായ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-10-02 10:46:01.0

Published:

1 Oct 2022 1:18 PM GMT

ഡൽഹി കേസിൽ അറസ്റ്റിലായ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി
X

ന്യൂഡൽഹി: എൻഐഎ അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടി നൽകിയിരിക്കുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് തീരുമാനം. നിലവിലെ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇനിയും കസ്റ്റഡിയില്‍ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്.

ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതികളെ എൻ ഐ എ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയെന്നും ലഷ്കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എൻഐഎ ചുമത്തിയിട്ടുള്ളത്.

എൻഐഎ ഓഫീസിലാണ് 11 പ്രതികളേയും ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിനു പുറമേ ദില്ലി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്.

TAGS :

Next Story