Quantcast

'അവരുടെ തലയറുക്കണം, കൈകൾ വെട്ടണം; കേസെടുക്കില്ല, പൊലീസ് ചായ തരും'; വിദ്വേഷ- കൊലവിളി പ്രസം​ഗവുമായി വി.എച്ച്.പി റാലി

'നമ്മളൊന്നിച്ചാൽ ഡൽഹി പൊലീസ് കമ്മീഷണർ പോലും നമ്മെ ചായ തന്നെ സൽകരിക്കും'.

MediaOne Logo

Web Desk

  • Updated:

    2022-10-09 11:50:18.0

Published:

9 Oct 2022 11:45 AM GMT

അവരുടെ തലയറുക്കണം, കൈകൾ വെട്ടണം; കേസെടുക്കില്ല, പൊലീസ് ചായ തരും; വിദ്വേഷ- കൊലവിളി പ്രസം​ഗവുമായി വി.എച്ച്.പി റാലി
X

ന്യൂഡൽഹി: കൊലവിളി- വിദ്വേഷ പ്രസം​ഗവുമായി രാജ്യ തലസ്ഥാനത്ത് വി.എച്ച്.പി റാലി. ഡൽഹിയിൽ നടന്ന ജൻ ആക്രോശ് റാലിയിലാണ് വിദ്വേഷ പ്രസം​ഗങ്ങൾ ഉണ്ടായത്. 'അവരുടെ തലയറുക്കൂ എന്നും കൈകൾ വെട്ടൂ' എന്നുമായിരുന്നു ഒരു വിഭാ​ഗത്തെ ഉദ്ദേശിച്ച് റാലിയിൽ ഹിന്ദുത്വ അണികളോട് നേതാക്കളിലൊരാളായ ജ​ഗത് ​ഗുരു യോ​ഗേശ്വർ ആചാര്യയുടെ ആക്രോശം.

'ആവശ്യം വന്നാൽ അവരുടെ തലകളും കൈകളും വെട്ടണം. അങ്ങേയറ്റം, നിങ്ങൾ ജയിലിൽ പോയേക്കാം. അതിലപ്പുറമൊന്നും സംഭവിക്കില്ല. ഇത്തരത്തിൽ അവരെ പാഠംപഠിപ്പിക്കാനുള്ള സമയമായി. അവർ ഓരോരുത്തരേയും തിരിച്ചറിഞ്ഞ് ആക്രമിക്കണം'- ആചാര്യ പറഞ്ഞു.

'ലൈസൻ‍സോടു കൂടിയോ അല്ലാതെയോ തോക്ക് കൈവശപ്പെടുത്തി അവരെ വകവരുത്തണം' എന്നാണ് മറ്റൊരു പ്രസം​ഗകനായ മഹന്ത് നവാൽ കിശോർദാസ് ആക്രോശിച്ചത്.

'തോക്കുകൾ സംഘടിപ്പിക്കണം. ലൈസൻസും. ഇനി ലൈസൻസ് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. നിങ്ങളെ ആക്രമിക്കാൻ വരുന്നവർ ലൈസൻസുമായാണോ വരുന്നത്?. പിന്നെ നമുക്കെന്തിനാണ് ലൈസൻസ്?'- മഹന്ത് മൈക്കിലൂടെ അലറി.

'നമ്മളൊന്നിച്ചാൽ ഡൽഹി പൊലീസ് കമ്മീഷണർ പോലും നമ്മെ ചായ തന്നെ സൽകരിക്കും. നമുക്കിഷ്ടമുള്ളത് ചെയ്യാം'- അധികാരത്തിലെ സ്വാധീനം വെളിവാക്കി മഹന്ത് കൂട്ടിച്ചേർത്തു.

വിദ്വേഷ പ്രസം​ഗകരെ ന്യായീകരിച്ച് രം​ഗത്തെത്തിയ വി.എച്ച്.പി വക്താവ് വിനോദ് ബൻ‍സാൽ, ഇത് ജൻ ആക്രോശ് റാലിയാണെന്നും ജിഹാദികൾക്കുള്ള സന്ദേശമാണ് തങ്ങൾ കൈമാറിയതെന്നും അവകാശപ്പെട്ടു. 'ജനങ്ങൾ രോഷാകുലരാണ്. ആവശ്യമെങ്കിൽ അവർ ജിഹാദികൾക്കെതിരെ വാളെടുക്കും'- ബൻസാൽ‍ വിശദമാക്കി.

അതേസമയം, വിദ്വേഷ- കൊലവിളി പ്രസം​​ഗം നടത്തിയവർക്കെതിരെയോ പരിപാടിയുടെ സംഘാടകർക്കെതിരെയോ നടപടിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല.

TAGS :

Next Story