കർണാടകയിൽ അധികാര തർക്കം പരിഹരിക്കാനാകാതെ കോൺഗ്രസ്; ഇന്ന് മന്ത്രിസഭാ യോഗം
മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് സിദ്ധരാമയ്യ കൂടിക്കാഴ്ചയിൽ വേണുഗോപാലിനോട് ആവശ്യപ്പെട്ടു എന്നാണ് സൂചന

ബംഗളൂരു: ഭക്ഷണ കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും കർണാടകയിൽ തർക്കം പരിഹരിക്കാനാകാതെ കോൺഗ്രസ്. ഇന്നലെ സിദ്ധരാമയ്യ പക്ഷത്തിന്‍റെ നിയന്ത്രണത്തിൽ നടന്ന കെ.സി വേണുഗോപാൽ പങ്കെടുത്ത പൊതു പരിപാടിയിൽ ഡികെ പക്ഷത്തിന് ക്ഷണം ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് സിദ്ധരാമയ്യ കൂടിക്കാഴ്ചയിൽ വേണുഗോപാലിനോട് ആവശ്യപ്പെട്ടു എന്നാണ് സൂചന. അതേസമയം ഡൽഹിയിലുള്ള ഡി.കെ ശിവകുമാർ ഇന്ന് കർണാടകയിൽ മടങ്ങിയെത്തും.ഡൽഹിയിൽ ഉണ്ടായിരുന്നെകിലും ഡികെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അധികാര തർക്കം തുടരവേ ഇന്ന് കർണാടകയിൽ മന്ത്രിസഭായോഗം ചേരും.
ചൊവ്വാഴ്ച നടത്തിയ ഡികെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഡി.കെ ശിവകുമാർ ക്ഷണിച്ചത് അനുസരിച്ച് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഭാത ഭക്ഷണ കൂടിക്കാഴ്ച നടത്തിയത്. ഇത് രണ്ടാംഘട്ട കൂടിക്കാഴ്ചയാണ്. മന്ത്രിസഭ പുനഃസംഘടന ഹൈക്കമാൻഡ് നിർദേശത്തെക്കൂടി പരിഗണിച്ചാണെന്നും ഡികെയും താനും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പറഞ്ഞിരുന്നു.
Adjust Story Font
16

