Quantcast

ബാങ്ക് അക്കൗണ്ടിലെ പണം നല്‍കാന്‍ വിസമ്മതിച്ചു; 17കാരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് അടിച്ചുകൊന്നു

ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    17 Jan 2024 1:39 PM IST

Jharkhand murder
X

പ്രതീകാത്മക ചിത്രം

രാംഗര്‍: ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്നും പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 17കാരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 13നാണ് ഖുശി കുമാരിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരനിക്ഷേപത്തിൽ നിന്ന് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവും രണ്ടാനമ്മയും ചേർന്ന് സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ സഹോദരൻ ഭദാനിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. ബാങ്കില്‍ 6 ലക്ഷം രൂപ ഖുശിക്ക് സ്ഥിരനിക്ഷേപമുണ്ടായിരുന്നു.മകളുടെ മരണവുമായി ബന്ധപ്പെട്ട് സുനിൽ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) ബീരേന്ദ്ര കുമാർ ചൗധരി പറഞ്ഞു.തിങ്കളാഴ്ച രാവിലെ, ദമ്പതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗ്രാമീണർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തി.

TAGS :

Next Story