Quantcast

ഡൽഹിയിൽ വായുമലിനീകരണം കുറയുന്നു;വായുമലിനീകരണ സൂചിക 385 ല്‍

ഡൽഹിയിലെ സ്കൂളുകൾ നാളെ മുതൽ ഒരാഴ്ച അടച്ചിടും.

MediaOne Logo

Web Desk

  • Updated:

    2021-11-14 09:21:51.0

Published:

14 Nov 2021 9:20 AM GMT

ഡൽഹിയിൽ വായുമലിനീകരണം കുറയുന്നു;വായുമലിനീകരണ സൂചിക 385 ല്‍
X

ഡൽഹിയിൽ വായുമലിനീകരണം കുറയുന്നു.വായുമലിനീകരണ സൂചിക 385ആണ് ഇന്ന് രേഖപ്പെടുത്തിയത്.കഴിഞ്ഞദിവസങ്ങളിൽ ഇത് 500ന് മുകളിലായിരുന്നു. മലിനീകരണം മൂലം ഡൽഹിയിലെ സ്കൂളുകൾ നാളെ മുതൽ ഒരാഴ്ച അടച്ചിടും. കഴിഞ്ഞ രണ്ട് ആഴ്ചയായി ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായിരുന്നു. ദീപാവലിക്ക് ശേഷമാണ് ഗുരുതരാവസ്ഥയിലേക്ക് മാറിയത്. ഒരാഴ്ച കൂടി ഈ സ്ഥിതി തുടരുമെന്നാണ് മലിനീകരണ നിയന്ത്രണബോർഡ്‌ നൽകുന്ന സൂചന. കുട്ടികൾ വീടിനു പുറത്തിറങ്ങി മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂളുകൾ അടച്ചിടുന്നത്.സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച വർക്ക് ഫ്രം ഹോമും അനുവദിച്ചു . നാല് ദിവസത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കും.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിലായിരുന്നു ഈ തീരുമാനങ്ങൾ. വായു മലിനമായിട്ടും നടപടി സ്വീകരിക്കാതിരുന്നതിന് സുപ്രീംകോടതി ഇന്നലെ കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും വിമർശിച്ചിരുന്നു.വായുമലിനീകരണ വിഷയത്തിൽ സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. സർക്കാർ സ്വീകരിച്ച നിലപാട് നാളെ കോടതിയെ അറിയിക്കുകയും വേണം.

TAGS :

Next Story