Quantcast

ഡൽഹി സ്ഫോടനം: രണ്ടാമത്തെ കാർ കണ്ടെത്തി; രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ

ഹരിയാനയിൽ നിന്നാണ് വാഹനം പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    12 Nov 2025 7:44 PM IST

ഡൽഹി സ്ഫോടനം: രണ്ടാമത്തെ കാർ കണ്ടെത്തി; രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ
X

ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാർ കണ്ടെത്തി. ഹരിയാനയിൽ നിന്നാണ് വാഹനം പിടികൂടിയത്. ഡൽഹി രജിസ്ട്രേഷനുള്ള ചുവന്ന ഫോർഡ് എക്കോസ്പോർട്ട് കാറാണ് കണ്ടെത്തിയത്. സ്ഫോടനം നടത്തിയവർ രണ്ടുവാഹനങ്ങൾ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.

വ്യാജ വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തത്. ‌ഡൽഹി സ്ഫോടനസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന പത്തംഗ എൻഐഎ സംഘത്തെ എഡിജിപി വിജയ് സാക്കറെ നയിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാ കാര്യ മന്ത്രിസഭ സമിതി യോഗം പുരോഗമിക്കുകയാണ്.

സ്ഫോടനത്തിലെ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പങ്കും എൻഐഎ പരിശോധിക്കും. ഫരീദാബാദിൽ ഭീകര സംഘം പിടിയിലായതോടെ പരിഭ്രാന്തിയിൽ ഉമർ മുഹമ്മദ്‌ സ്ഫോടക വസ്തുക്കൾ മാറ്റുന്നതിനിടെ പൊട്ടിതെറി ഉണ്ടായെന്നാണ് നിഗമനം. എന്നാൽ ഫരീദാബാദ് ഭീകര സംഘം ഡൽഹയിൽ സ്ഫോടനങ്ങൾക്ക് പദ്ധതി ഇട്ടിരുന്നുവെന്നാണ് റിപ്പോർട്ട്‌. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

TAGS :

Next Story