Quantcast

നാലു വയസുകാരന്‍ അയല്‍വീടിനു മുന്നില്‍ മൂത്രമൊഴിച്ചു; അമ്മയെ കുത്തിക്കൊലപ്പെടുത്തി

സവിത റാണ എന്ന പ്രിയയാണ്(33) കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    13 Aug 2021 11:07 AM IST

നാലു വയസുകാരന്‍ അയല്‍വീടിനു മുന്നില്‍ മൂത്രമൊഴിച്ചു; അമ്മയെ കുത്തിക്കൊലപ്പെടുത്തി
X

നാലു വയസുകാരനായ മകന്‍ അയല്‍വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു. സവിത റാണ എന്ന പ്രിയയാണ്(33) കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്.

സവിതയുടെ മകന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അയല്‍വീടിനു മുന്നില്‍ മൂത്രമൊഴിച്ചത്. ഇത് അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിലേക്ക് നയിച്ചു. നിസ്സാര പ്രശ്‌നത്തെ ചൊല്ലി വഴക്കിടേണ്ട എന്നു പറഞ്ഞ് മറ്റു അയല്‍ക്കാരും സമീപത്തെ കടക്കാരും ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെയാണ് ബുധനാഴ്ച രാത്രി 10 മണിയോടെ അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പയ്യന്‍ സവിതയെ ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ യുവതി വൈകാതെ മരിക്കുകയും ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story