ഡല്‍ഹി തെരഞ്ഞെടുപ്പ്; 29 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്
23 സീറ്റുകളില്‍ ആം ആദ്മിയും മുന്നില്‍ നില്‍ക്കുന്നു

ഡൽഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 29 സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ൨൩ സീറ്റുകളില്‍ ആം ആദ്മിയും മുന്നില്‍ നില്‍ക്കുന്നു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്.
പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ബിജെപിയുടെ രമേശ് ബിധുഡിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ന്യൂഡല്‍ഹിയില്‍ പിന്നിലാണ്.
Next Story
Adjust Story Font
16

