Quantcast

'തമ്മിലടി തുടരൂ'; ഇന്‍ഡ്യാ സഖ്യത്തിനെതിരെ ഒമര്‍ അബ്ദുല്ല

കേവല ഭൂരിപക്ഷം കടന്ന ബിജെപി 46 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2025-02-08 06:48:30.0

Published:

8 Feb 2025 12:01 PM IST

omar abdullah
X

ശ്രീനഗര്‍: ഡല്‍ഹിയിൽ ബിജെപി കുതിപ്പ് തുടരുമ്പോൾ ഇന്‍ഡ്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. 'തമ്മിലടിക്കൂന്നത് തുടരൂ' എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലുണ്ടായ പോരിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ഒമര്‍ അബ്ദുല്ലയുടെ പോസ്റ്റ്.

''കുറച്ചുകൂടി പോരാടൂ, മനസ് നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ'' എന്ന് ഒമര്‍ അബ്ദുല്ല പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്‍ഡ്യാ സഖ്യത്തിലെ ഭിന്നതയേയും സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

ഇന്‍ഡ്യാ സഖ്യത്തിന്‍റെ ഭാഗമായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് തലസ്ഥാനത്ത് ജനവിധി തേടിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലൊരു മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനും ആം ആദ്മിക്കും സാധിച്ചില്ല. എന്നാല്‍ നീണ്ട 27 വര്‍ഷത്തിന് ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിജെപി. കേവല ഭൂരിപക്ഷം കടന്ന ബിജെപി 46 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ആം ആദ്മിക്ക് പാർട്ടിക്കെ എതിരായ അഴിമതി ആരോപണവും ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കിയിരുന്നു.അതേസമയം സൗജന്യ വാഗ്ദാനങ്ങളും സർക്കാരിന്‍റെ വികസന പദ്ധതികളും ഉയർത്തിയായിരുന്നു ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിന് നേരിട്ടത്.

TAGS :

Next Story