Quantcast

ഡൽഹി സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം വേണം; ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ച് ബിജെപി

രാജ് നിവാസിലെത്തി മുഖ്യമന്ത്രി അതിഷി രാജി സമർപ്പിച്ചു

MediaOne Logo

Web Desk

  • Published:

    9 Feb 2025 7:41 PM IST

ഡൽഹി സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം വേണം; ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ച് ബിജെപി
X

വിരേന്ദ്ര സച്‌ദേവ

ന്യൂ ഡൽഹി: ഡൽഹി സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്‌ദേവ ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചു. പർവേശ് വർമ മുഖ്യമന്ത്രിയായെക്കുമെന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് നീക്കം. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുമായി പർവേശ് കൂടിക്കാഴ്ച നടത്തി.

തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കായി തെരക്കുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ പർവേശ് വർമയെ മുഖ്യമന്ത്രി ആക്കണെമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ബിജെപി പാർലമെന്ററി സമിതിയുടേതാണ്.

ദേശിയ അധ്യക്ഷൻ ജെപി നഡ്ഡ അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പര്‍വേശ് വര്‍മ രാജ്‌നിവാസിലെത്തി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടത്. പര്‍വേശ് വര്‍മക്ക് പിന്നാലെ ബിജ്വാസനില്‍നിന്ന് വിജയിച്ച കൈലാശ് ഗെഹ്‌ലോത്തും ഗാന്ധിനഗറിൽ നിന്ന് വിജയിച്ച അരവിന്ദര്‍ സിങ് ലവ്‌ലിയും ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു.

കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയ്ക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ഗണനയെന്നാണ് സൂചന. മുന്‍ പ്രതിപക്ഷനേതാവ് വിജേന്ദ്ര ഗുപ്ത, ഡല്‍ഹി ബി.ജെ.പി. ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ജിതേന്ദ്ര മഹാജയന്‍, സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്. പ്രധാനമന്തിയിടെ അമേരിക്കൻ സന്ദർശനത്തിന് ശേഷമാകും സത്യപ്രതിജ്ഞ. രാജ് നിവാസിലെത്തി മുഖ്യമന്ത്രി അതിഷി രാജി സമർപ്പിച്ചു. പുതിയ സർക്കാർ വരുന്ന വരെ പദവിയിൽ തുടരാൻ ഗവർണർ ആവശ്യപ്പെട്ടു. നിലവിലെ സഭ ലഫ്. ഗവര്‍ണര്‍ പിരിച്ചുവിട്ടു.

TAGS :

Next Story