Quantcast

നിമിഷപ്രിയയുടെ മോചനം: അമ്മയുടെ ഹരജി അപേക്ഷയായി കേന്ദ്ര സർക്കാരിനു നൽകാൻ ഹൈക്കോടതി നിർദേശം

ഏഴു ദിവസത്തിനകം കേന്ദ്രം തീരുമാനമെടുക്കണമെന്ന് കോടതി

MediaOne Logo

Web Desk

  • Updated:

    2023-11-16 09:01:46.0

Published:

16 Nov 2023 9:00 AM GMT

The Delhi High Court directed to file a petition filed by the mother Premakumari seeking intervention in the release of Nimishapriya, who was sentenced to death in Yemen, to the central government, Nimishapriya case, Delhi High Court order in Nimishapriyas mothers plea,
X

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, നിമിഷപ്രിയ

ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടൽ തേടി അമ്മ പ്രേമകുമാരി നൽകിയ ഹരജി അപേക്ഷയായി കേന്ദ്ര സർക്കാരിന് നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശം. ഏഴു ദിവസത്തിനുള്ളിൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കൈമാറാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം ഒരുക്കണമെന്നായിരുന്നു പ്രേമകുമാരിയുടെ പ്രധാന ആവശ്യം. അതേസമയം, വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യമൻ സുപ്രിംകോടതി തള്ളിയതായി കേന്ദ്രം അറിയിച്ചു.

Summary: The Delhi High Court directed to file a petition filed by the mother Premakumari seeking intervention in the release of Nimishapriya, who was sentenced to death in Yemen, to the central government

TAGS :

Next Story