Quantcast

ഡൽഹിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ

കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2024-07-28 02:43:09.0

Published:

28 July 2024 7:52 AM IST

ഡൽഹിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ
X

ന്യൂഡല്‍ഹി: കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. രാജേന്ദ്ര നഗറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികളാണ് മരിച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി. അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രൽ ഡിസിപി എം ഹർഷവർധൻ പറഞ്ഞു.

'ഞങ്ങൾ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് ടീമുകൾ ഇവിടെയുണ്ട്. ഫോറൻസിക് തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്,' ഡിസിപി ഹർഷവർധൻ മാധ്യമങ്ങളോട് പറഞ്ഞു.



TAGS :

Next Story