Quantcast

സുരക്ഷിതമായി വാഹനമോടിക്കാൻ ആവശ്യപ്പെട്ടതിന് ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു

പ്രതികളിലൊരാളായ വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Oct 2024 12:22 PM IST

സുരക്ഷിതമായി വാഹനമോടിക്കാൻ ആവശ്യപ്പെട്ടതിന് ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
X

ന്യൂഡൽഹി: ‍ഡൽഹിയിലെ ഹർഷ് വിഹാറിൽ യുവാവിനെ കുത്തിക്കൊന്നു. പ്രതാപ് നഗർ സ്വദേശിയായ അങ്കുറാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരൻ ഹിമാൻഷുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ശനിയാഴ്ച ദസറ മേളയിൽ പങ്കെടുത്ത് ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സബോലി റോഡിൽ എത്തിയ അങ്കുറും ഹിമാൻഷുവും ബൈക്കിൽ വന്ന മൂന്ന് പേരോട് സുരക്ഷിതമായി വാഹനമോടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മൂന്നുപേരും ബൈക്കിൽ നിന്ന് ഇറങ്ങി വാക്കേറ്റമുണ്ടാവുകയും സഹോദരങ്ങളെ മർദിക്കുയും ചെയ്തു.

തുടർന്ന് പ്രതികളിലൊരാൾ കത്തിയെടുത്ത് ഇരുവരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും തുടയിലും ആഴത്തിൽ കുത്തേറ്റ അങ്കുറിനെ സഹോദരൻ ആശുപത്രിയിൽ എത്തച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹിമാൻഷുവിന് കഴുത്തിലും തുടയിലുമാണ് പരിക്കേറ്റത്.

പ്രതികളിലൊരാളായ വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പേർ ഒളിവിലാണ്. കുറ്റാരോപിതർക്കെതിരെ കർശന നടപടി വേണമെന്ന് അങ്കുറിൻ്റെ പിതാവ് കൃഷൻ പാൽ പറഞ്ഞു.

TAGS :

Next Story