Quantcast

ഡൽഹി സേക്രഡ് ഹാർട്ട് പള്ളിക്ക് കുരുത്തോല പ്രദക്ഷിണം നടത്താൻ അനുമതി നൽകാതെ ഡൽഹി പൊലീസ്

സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-04-13 09:46:12.0

Published:

13 April 2025 12:24 PM IST

ഡൽഹി സേക്രഡ് ഹാർട്ട് പള്ളിക്ക് കുരുത്തോല പ്രദക്ഷിണം നടത്താൻ അനുമതി നൽകാതെ ഡൽഹി പൊലീസ്
X

ന്യൂ ഡൽഹി: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിക്ക് കുരുത്തോല പ്രദക്ഷിണം നടത്താൻ അനുമതിയില്ല. ഡൽഹി പൊലീസ് ആണ് അനുമതി നിഷേധിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കുരുത്തോല പ്രദക്ഷിണം പള്ളി ഉപേക്ഷിച്ചു.

സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. 2:30 ക്ക് പള്ളിക്കകത്ത് പരിപാടി സംഘടിപ്പിക്കുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് പള്ളി. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം സംഭവത്തിൽ പരാതിയില്ലെന്ന് ഇടവക വികാരി ഫാ. ഫ്രാൻസ് സ്വാമിന്ദാൻ പറഞ്ഞു. പോലീസ് തീരുമാനം അംഗീകരിക്കുന്നു. 15 വർഷമായി കുരുത്തോല പ്രദക്ഷിണം നടത്താറുണ്ട്. ചില വർഷങ്ങളിൽ അനുമതി നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story