Quantcast

ആർഎസ്എസ്, കശ്മീർ, പാകിസ്താൻ എന്നീ വിഷയങ്ങൾ പരാമർശിക്കുന്ന കോഴ്‌സുകൾ ഒഴിവാക്കാൻ ഡൽഹി സർവകലാശാല

2025-26 അക്കാദമിക് സെഷനിൽ നടപ്പിലാക്കേണ്ട സിലബസ് ഡൽഹി സർവകലാശാലയുടെ അക്കാദമിക് കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലും അംഗീകരിച്ചെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു

MediaOne Logo

Web Desk

  • Published:

    30 Jun 2025 1:30 PM IST

ആർഎസ്എസ്, കശ്മീർ, പാകിസ്താൻ എന്നീ വിഷയങ്ങൾ പരാമർശിക്കുന്ന കോഴ്‌സുകൾ ഒഴിവാക്കാൻ ഡൽഹി സർവകലാശാല
X

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ പുതുക്കിയ എംഎ പൊളിറ്റിക്കൽ സയൻസ് സിലബസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടുകയും ഹിന്ദു ദേശീയത, ആർഎസ്എസ്, കശ്മീർ, പാകിസ്താൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാരണം കൂടുതൽ പരിഷ്കരണത്തിനായി തിരിച്ചയക്കുകയും ചെയ്തു. 2025-26 അക്കാദമിക് സെഷനിൽ നടപ്പിലാക്കേണ്ട സിലബസ് ഡൽഹി സർവകലാശാലയുടെ അക്കാദമിക് കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലും അംഗീകരിച്ചെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു.

സംസ്ഥാന സ്വയംഭരണം, സ്വയം നിർണ്ണയാവകാശം, വിഘടനവാദ രാഷ്ട്രീയം, ഭീകരതയുടെ ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉൾക്കൊള്ളുന്ന 'DSE 17: Politics and Ethnic Conflicts in J&K' എന്ന പ്രബന്ധം, ഇന്ത്യൻ ദേശീയ സ്വത്വം, ഹിന്ദു ദേശീയത, ഉത്കണ്ഠയുടെ രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള പരാമർശമുള്ളതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി വിമർശനം ഉന്നയിച്ചു. രാഷ്ട്രീയ ആകർഷണത്തിനായി മതപരമായ കാരണങ്ങളാൽ അക്രമാസക്തമായ ഒരു സംഘട്ടനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന 'DSE 51: മത ദേശീയതയും രാഷ്ട്രീയ അക്രമവും' എന്ന മറ്റൊരു പ്രബന്ധവും വിമർശനങ്ങൾ ഏറ്റുവാങ്ങി.

'DSE 14: Identities and Political Transformation in India' എന്ന പ്രബന്ധത്തിൽ ആർ‌എസ്‌എസിനെക്കുറിച്ച് പരാമർശമുണ്ട്. ഫ്രഞ്ച് പണ്ഡിതനായ ക്രിസ്റ്റഫർ ജാഫർലോട്ടിന്റെ വായനകൾ ഇതിൽ ഉൾപ്പെടുന്നു. ആർ‌എസ്‌എസിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും നരേന്ദ്ര മോദി സർക്കാരിനെയും വിമർശിച്ചതിന് അദ്ദേഹം പ്രശസ്തനാണ്. എന്നാൽ ഇത് സിലബസിൽ ഉൾപെടുത്തുന്നതിൽ കമ്മിറ്റിയിലെ ചില അംഗങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയർന്നുവന്നു.

വിനായക് ദാമോദർ സവർക്കറുടെ 'എസ്സെൻഷ്യൽസ് ഓഫ് ഹിന്ദുത്വ'യിൽ നിന്നുള്ള ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 'DSE 63: ഹിന്ദു ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ' എന്ന പുസ്തകവും വിമർശനങ്ങൾ ഏറ്റുവാങ്ങി. അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ചുള്ള 'പാകിസ്താനും ലോകവും', 'ചൈനയുടെ സമകാലിക ലോകത്ത് പങ്ക്', 'ഇസ്ലാമും അന്താരാഷ്ട്ര ബന്ധങ്ങളും' തുടങ്ങിയ കോഴ്സുകളും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.

TAGS :

Next Story