Quantcast

' ദേവേന്ദ്ര ഫഡ്‌നാവിസ് ദാവോസിലേക്ക് പോയത് വിനോദയാത്രക്കല്ല': സഞ്ജയ് റാവത്തിന് മറുപടിയുമായി ഭാര്യ അമൃത

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ ദാവോസിലേക്ക് ഉല്ലാസ യാത്ര നടത്തുകയാണ്, ഇന്ത്യൻ കാഴ്ചപ്പാടിൽ ദാവോസ് സമ്മേളനം പരിഹാസ്യമാണെന്നും റാവത്ത് പറഞ്ഞിരുന്നു

MediaOne Logo
 ദേവേന്ദ്ര ഫഡ്‌നാവിസ് ദാവോസിലേക്ക് പോയത് വിനോദയാത്രക്കല്ല: സഞ്ജയ് റാവത്തിന് മറുപടിയുമായി ഭാര്യ അമൃത
X

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദാവോസിലേക്ക് വിനോദയാത്രയ്ക്ക് പോയതാണന്ന ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്.

ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാനാണ് ഫഡ്‌നവിസ് ദാവോസിൽ എത്തിയിരിക്കുന്നതെന്നും വിനോദയാത്രക്കല്ലെന്നും അമൃത ഫഡ്നാവിസ് പറഞ്ഞു. മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അമൃത മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

"റാവത്തിന്റെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല. വിനോദയാത്രക്ക് പോകുന്ന ഒരാൾ ഇന്ത്യയിലേക്കും മഹാരാഷ്ട്രയിലേക്കും നിക്ഷേപം കൊണ്ടുവരുന്നതിനും തൊഴിൽ വർധിപ്പിക്കുന്നതിനും വേണ്ടി രാവിലെ ആറ് മണി മുതൽ രാത്രി 11മണി വരെ എല്ലാ ദിവസവും സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളെയും പോലെ ഇതും അടിസ്ഥാനരഹിതമാണെന്നാണ് എന്റെ അഭിപ്രായം"- അമൃത ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

ദാവോസിലേക്ക് യാത്ര ചെയ്യുന്ന നേതാക്കളുടെ യാത്രാച്ചെലവ് പരസ്യപ്പെടുത്തണമെന്നും റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ ദാവോസിലേക്ക് ഉല്ലാസ യാത്ര നടത്തുകയാണ്, ഇന്ത്യൻ കാഴ്ചപ്പാടിൽ ദാവോസ് സമ്മേളനം പരിഹാസ്യമാണെന്നും റാവത്ത് വ്യാക്തമാക്കിയിരുന്നു. "അവർ എല്ലാ വർഷവും ദാവോസിലേക്ക് പോകുന്നു. യാത്രയ്ക്കായി എത്ര രൂപ ചെലവാകുന്നു എന്ന് അവർ രാജ്യത്തോടും തങ്ങളുടെ സംസ്ഥാനത്തോടും വെളിപ്പെടുത്തണം. മുംബൈയിൽ ഇരുന്നുകൊണ്ട് തന്നെ ഇതൊക്കെ ചെയ്യാമായിരുന്നു'- റാവത്ത് പറഞ്ഞു.

TAGS :

Next Story