Quantcast

ഗാന്ധിയെ വധിച്ചതിലൂടെ ഗോഡ്‌സെ ഇല്ലാതാക്കിയത് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിക്കാനുള്ള സാധ്യതയോ?

അഞ്ച് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലു, മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് ഒരിക്കലും സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചില്ല. 1948-ൽ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ ഗാന്ധിജിയെ കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തി. 'ജീവിച്ചിരിക്കുന്ന അനുയോജ്യനായ ഒരു സ്ഥാനാർത്ഥി ഇല്ലായിരുന്നു' എന്നതിനാൽ 1948-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയില്ല

MediaOne Logo

Web Desk

  • Published:

    7 Sept 2025 1:45 PM IST

ഗാന്ധിയെ വധിച്ചതിലൂടെ ഗോഡ്‌സെ ഇല്ലാതാക്കിയത് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിക്കാനുള്ള സാധ്യതയോ?
X

ന്യൂഡൽഹി: 'ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന നായകന്മാരിൽ ഒരാളായ മഹാത്മാഗാന്ധിയുമായി ദലൈലാമയെ താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണ്. ഗാന്ധിയുടെ പിൻഗാമികളിൽ ഒരാളായി സ്വയം കണക്കാക്കാൻ ദലൈലാമ ഇഷ്ടപ്പെട്ടിരുന്നു. ഗാന്ധിക്ക് എന്തുകൊണ്ട് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചില്ല എന്ന് ആളുകൾ ഇടക്കിടെ ചിന്തിച്ചിക്കാറുണ്ട്' 1989-ൽ ചൈനയിൽ നിന്ന് പലായനം ചെയ്ത് തന്റെ മാതൃരാജ്യത്തിനായുള്ള പൂർത്തിയാകാത്ത പോരാട്ടത്തിന് നേതൃത്വം നൽകിയ ടിബറ്റൻ നേതാവിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചപ്പോൾ നോബേൽ കമ്മിറ്റി ചെയർമാൻ എഗിൽ ആർവിക് പറഞ്ഞ വാക്കുകളാണിത്.

മഹാത്മാഗാന്ധിക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് പലതവണ നാമനിർദേശം ചെയ്യപ്പെടുകയും ഇരുപതാം നൂറ്റാണ്ടിലെ അഹിംസാ പ്രസ്ഥാനങ്ങളിലെ ഒരു പ്രധാന വ്യക്തിയായി പരക്കെ കണക്കാക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഗാന്ധിക്ക് ഒരിക്കലും നോബേൽ സമ്മാനം ലഭിച്ചില്ല. 1948-ൽ ഗാന്ധിയുടെ വധത്തിനുശേഷം മരണാനന്തര പുരസ്കാരം നൽകാമെന്ന് പരിഗണിച്ചെങ്കിലും അക്കാലത്തെ നോബേൽ ഫൗണ്ടേഷൻ നിയമങ്ങൾ അതിന് അനുവദിച്ചില്ല.

1948-ൽ മറ്റ് രണ്ട് പേരോടൊപ്പം ഗാന്ധിജിയും നോബേൽ ഷോർട്ട്‌ലിസ്റ്റിൽ ഉണ്ടായിരുന്നു. ഗാന്ധി ജീവിച്ചിരുന്നെങ്കിൽ അവാർഡ് ലഭിക്കുമായിരുന്നു എന്നതിന്റെ എല്ലാ സൂചനകൾ പോലുമുണ്ടായിരുന്നു. 1948-ൽ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ ഗാന്ധിജിയെ കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തി. 'ജീവിച്ചിരിക്കുന്ന അനുയോജ്യനായ ഒരു സ്ഥാനാർത്ഥി ഇല്ലായിരുന്നു' എന്നതിനാൽ 1948-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകിയില്ല.

ഗാന്ധിജിക്ക് പുരസ്‌കാരം നൽകാൻ കഴിയാത്തതിൽ നൊബേൽ കമ്മിറ്റി പിന്നീട് പലതവണ പൊതു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 1989 ലും 2006 ലും. 1948 ജനുവരി 30ന് ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള ഗാന്ധിയുടെ അന്തിമ നാമനിർദേശം വന്നത് കൗതുകകരമായ ഒരു ചോദ്യം ഉയർത്തുന്നു: ഗോഡ്‌സെയുടെ വെടിയുണ്ടകൾ ഗാന്ധിജിയുടെ ജീവൻ ഇല്ലാതാക്കുക മാത്രമല്ല, ഒടുവിൽ കൈയെത്തും ദൂരത്ത് ഉണ്ടായിരുന്ന ഒരു സമ്മാനം തട്ടിയെടുക്കുകയും ചെയ്‌തോ?


TAGS :

Next Story