നിങ്ങൾ ഒരു ദൈവമാണെന്ന് സ്വയം കരുതുന്നുണ്ടോ? പകുതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിന് എറിഞ്ഞുകൊടുത്ത ഡി.കെ ശിവകുമാറിന് വിമര്‍ശനം
തുറന്ന വാഹനത്തിലായിരുന്നു ഡികെ ജനാശിർവാദ റാലിയിൽ പങ്കെടുത്തത്

- Published:
10 Jun 2026 12:40 PM IST

ബംഗളൂരു: പകുതി കടിച്ച ആപ്പിൾ അനുയായികൾക്ക് നേരെ എറിഞ്ഞുകൊടുത്ത കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കനകപുരയിലെ ഹൊറഹള്ളിയിൽ നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കവെയാണ് വിവാദ സംഭവം.
തുറന്ന വാഹനത്തിലായിരുന്നു ഡികെ ജനാശിർവാദ റാലിയിൽ പങ്കെടുത്തത്. ഇതിനിടെ ആപ്പിളുകളും പൂക്കളും കൊണ്ട് നിര്‍മിച്ച പടുകൂറ്റൻ മാല ക്രയിൻ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ ഡികെക്ക് നേരെ ഉയര്‍ത്തുന്നുണ്ട്. ഈ മാലയിൽ നിന്ന് ശിവകുമാര്‍ ഒരു ആപ്പിൾ പറിച്ചെടുക്കുന്നതും ഒന്ന് കടിച്ച ശേഷം അത് പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും കാണാം. മുഖ്യമന്ത്രി പാതി കടിച്ച ആപ്പിൾ പിടിക്കാൻ ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നത് വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. അനുയായികൾ ഡികെയുടെ പ്രവൃത്തിയെ സ്നേഹനിര്‍ഭരമായ ഇടപെടലായി വിശേഷിപ്പിച്ചപ്പോൾ നിരവധി പേരാണ് ഇതിനെ ചോദ്യം ചെയ്തത്. 'ഡി.കെ താങ്കൾ ഒരു ദൈവമാണെന്ന് സ്വയം കരുതുന്നുണ്ടോ?' എന്ന് ഒരു ഉപയോക്താവ് ചോദിച്ചു. "ഡി.കെക്ക് ഈ ധാർഷ്ട്യം ലഭിച്ചത് തന്‍റെ യജമാനന്മാരായ വ്യാജ ഗാന്ധിമാരിൽ നിന്നാണ്. തങ്ങളാണ് പ്രഭുവെന്നും ഇന്ത്യക്കാർ അവരുടെ സേവകരുമാണെന്നും കോൺഗ്രസ് കരുതുന്നു," ഒരു ഉപയോക്താവ് കുറ്റപ്പെടുത്തി. വെറുപ്പുളവാക്കുന്ന പെരുമാറ്റമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷവും ഡി.കെ ശിവകുമാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ പ്രതികരണമോ വിശദീകരണമോ ഉണ്ടായിട്ടില്ല.
ಸಿಎಂ ಡಿಕೆಶಿ ಕಚ್ಚಿ ಎಸೆದ ಆಪಲ್ ಗೆ ಡಿಮ್ಯಾಂಡ್.!#cmdkshivakumar #DKShivakumar #apple #congress #kanakapura #Kannadanews #navasamajanews pic.twitter.com/5qzy63NWhU
— navasamaja (@navasamajanews) June 9, 2026
Adjust Story Font
16
