Quantcast

'സനാതന ധർമത്തെ താരതമ്യം ചെയ്യേണ്ടത് എച്ച്ഐവിയോടും കുഷ്ഠരോഗത്തോടും'; ഉദയനിധിക്ക് പിന്നാലെ വിമർശനവുമായി മന്ത്രി എ.രാജ

സനാതന ധർമ്മ ത്തെക്കുറിച്ചുള്ള ഉദയനിനിധിയുടെ കാഴ്ചപ്പാട് താരതമ്യേന മൃദുവായിരുന്നെന്നും രാജ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 Sep 2023 11:20 AM GMT

dmk minister a raja said sanatana dharma is like hiv,Sanatana dharma remark,udhayanidhi stalin,സനാതന ധർമ്മം എച്ച്ഐവി പോലെയാണെന്ന് ഡിഎംകെ മന്ത്രി എ രാജ പറഞ്ഞു .വിമർശനവുമായി മന്ത്രി എ.രാജ
X

എ.രാജ, ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധർമ്മ'ത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനായിധി സ്റ്റാലിന്റെ പരമാർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഡി.എം.കെ മന്ത്രിയും എം.പിയുമായ എ. രാജ. സനാതന ധർമത്തെ എച്ച്.ഐ.വിയോടും കുഷ്ടത്തോടും താരതമ്യം ചെയ്യണമെന്നാണ് എ.രാജ പറഞ്ഞത്. സനാതന ധർമ്മ ത്തെക്കുറിച്ചുള്ള ഉദയനിനിധിയുടെ കാഴ്ചപ്പാട് താരതമ്യേന മൃദുവായിരുന്നെന്നും രാജ പറഞ്ഞു. ചെന്നൈയിൽ നടന്ന പരിപാടിയിലാണ് എ.രാജയുടെ പരാമാർശം.

സനാതനവും വിശ്വകർമ്മ യോജനയും വ്യത്യസ്തമല്ല, മലേറിയയും ഡെങ്കിപ്പനിയും പോലെ തുടച്ചുനീക്കണമെന്ന് താരതമ്യപ്പെടുത്തി ഉദയനിധി മൃദു സമീപനമാണ് സ്വീകരിച്ചതെന്നും രാജ പറഞ്ഞു. 'ഈ രോഗങ്ങൾ ഒരു സാമൂഹിക വിപത്തില്ല. കുഷ്ഠ രോഗവും എച്ച്.ഐ.വിയും സാമൂഹിക വിപത്താണ്. അതുകൊണ്ട് ഇവയെപ്പോലെയൊരു സാമൂഹിക വിപത്തായേ സനാതനത്തെയും കാണേണ്ടത്..'.എ.രാജ എം.പി പറഞ്ഞു.

'സനാതന ധർമ്മത്തെക്കുറിച്ച് സംവാദത്തിന് ഞാൻ തയ്യാറാണ്. ആരെ വേണമെങ്കിലും കൊണ്ടുവരാം.. അത് 10 ലക്ഷമോ,ഒരു കോടിയോ ആയാലും പ്രശ്‌നമില്ല. അവർക്ക് ഏത് ആയുധവും കൊണ്ടുവരാം. അംബേദ്കർ,പെരിയാർ എന്നിവരുടെ പുസ്തകങ്ങളുമായി ഡൽഹിയിൽ സംവാദനത്തിന് ഞാൻ എത്തും' രാജ പറഞ്ഞു. പ്രധാനമന്ത്രി എന്നെ അനുവദിക്കുകയാണെങ്കിൽ എല്ലാ ക്യാബിനറ്റ് മന്ത്രിമാർക്കും മറുപടി നൽകാൻ ഞാൻ തയ്യാറാണ്. സനാതന ധർമം ഏതാണെന്ന് ഞാൻ വിശദീകരിച്ചുതരാമെന്നും രാജ പറഞ്ഞു.

ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.

TAGS :

Next Story