Quantcast

തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ രാഷ്ട്രപതിക്ക് കത്ത് നൽകും

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ കൂടി സ്വാധീനിക്കുന്നതാണ് ഡി.എം.കെ നിലപാട്.

MediaOne Logo

Web Desk

  • Published:

    2 Nov 2022 4:51 AM GMT

തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ രാഷ്ട്രപതിക്ക് കത്ത് നൽകും
X

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ രാഷ്ട്രപതിക്ക് കത്ത് നൽകും. മറ്റു പാർട്ടികളുടെ പിന്തുണ തേടി ഡി.എം.കെ നിയമസഭാ കക്ഷി നേതാവ് ടി.എൻ ബാലു വിവിധ പാർട്ടി നേതാക്കൾക്ക് കത്ത് നൽകി.

നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ എൻ.ഐ.എ അന്വേഷണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാറും ഗവർണറും രണ്ട് തട്ടിലായിരുന്നു. സംസ്ഥാന സർക്കാറിനെ ഇകഴ്ത്തി കാണിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഡി.എം.കെ ആരോപിക്കുന്നു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ കൂടി സ്വാധീനിക്കുന്നതാണ് ഡി.എം.കെ നിലപാട്. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകളെ ദേശീയ തലത്തിൽ സമാന ചിന്താഗതിക്കാതെ അണിനിരത്തി നേരിടാൻ സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്താൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഡി.എം.കെ സമാന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story