Quantcast

യുപിഐ ഇടപാടുകൾക്ക് പണം നൽകേണ്ടി വരുമോ? , ആരാണ് ഇതിഹാസം?; ട്വിറ്ററിൽ ഷാരൂഖ് ഖാൻ- കോഹ്‌ലി ആരാധകപ്പോര്....ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...

ഇന്റർചേഞ്ച് ചാർജുകൾ ഈടാക്കാൻ എൻപിസിഐ ശുപാർശ ചെയ്തിരിക്കുന്നത് മർച്ചന്റ് പേയ്‌മെന്റുകൾക്ക് മാത്രമാണ്

MediaOne Logo

Web Desk

  • Updated:

    2023-03-29 17:54:39.0

Published:

29 March 2023 4:55 PM GMT

യുപിഐ ഇടപാടുകൾക്ക് പണം നൽകേണ്ടി വരുമോ? , ആരാണ് ഇതിഹാസം?; ട്വിറ്ററിൽ ഷാരൂഖ് ഖാൻ- കോഹ്‌ലി ആരാധകപ്പോര്....ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...
X

യുപിഐ ഇടപാടുകൾക്ക് പണം നൽകേണ്ടി വരുമോ, എന്താണ് സത്യാവസ്ഥ ?

യു.പി.ഐ പേയ്‌മെന്റ് സംബന്ധിച്ച് പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെ സർക്കുലർ ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഈ നിരക്ക് ഈടാക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി. സമൂഹമാധ്യമങ്ങളിൽ ഈടാക്കുന്ന പണത്തെ സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും പരന്നിരുന്നു. വൈകാതെ എൻപിസിഐ വാർത്താക്കുറിപ്പ് ഇറക്കി വിശദീകരണം നൽകുകയും ചെയ്തു. പിപിഐ മർച്ചന്റ് ഇടപാടുകൾക്ക് മാത്രമേ ഇന്റർചേഞ്ച് ചാർജുകൾ ബാധകമാകൂ എന്ന് വ്യക്തമാക്കിയാണ് എൻപിസിഐ വാർത്താകുറിപ്പ് ഇറക്കിയത്.

പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ് (പിപിഐ) വഴിയുള്ള യുപിഐ പേയ്മെന്റുകൾക്കാണ് 2023 ഏപ്രിൽ 1 മുതൽ 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഈടാക്കുക. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകൾക്കും ഫീസ് ഈടാക്കും എന്നാൽ ഇത് ഉപഭോക്താക്കൾക്ക് ബാധകമല്ല. അതായത്, പിപിഐ, ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ ആപ്പുകളിൽ ചെയ്യുന്നതുപോലുള്ള പിയർ-ടു-പിയർ, പിയർ-ടു-പിയർ-മർച്ചന്റ് ഇടപാടുകൾക്ക് ഇത് ബാധകമല്ല എന്നാണ് എൻസിപിഐ പറയുന്നത്.


ആരാണ് ഇതിഹാസം?; ട്വിറ്ററിൽ ഷാരൂഖ് ഖാൻ-കോഹ്‌ലി ആരാധകപ്പോര്

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെയും ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ വമ്പൻ പോര്. ആരാണ് ഇതിഹാസമെന്നും കൂടുതൽ പ്രശസ്തനെന്നും തെളിയിക്കാനാണ് ഇരുകൂട്ടവും ശ്രമിക്കുന്നത്. 'കോഹ്‌ലി കാ ബാപ് എസ്.ആർ.കെ.', എസ്.ആർ.കെ കാ ബാപ് കോഹ്‌ലി', 'എസ്.ആർ.കിയൻസ് കാ മൂത് കോഹ്‌ലി', വിരാട്‌കോഹ്‌ലിഗോട്ട് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളിലാണ് ആരാധകർ പോരാടുന്നത്.

ഐ.പി.എൽ അടുത്തിരിക്കെ വിരാട് കോഹ്‌ലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് എസ്.ആർ.കെ ആരാധകർ പരിഹസിക്കുന്നത്. എന്നാൽ താരത്തേക്കാൾ കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് കോഹ്‌ലിക്കുള്ളതാണ് തിരിച്ചുള്ള പരിഹാസം.

ലോകത്തിലെ മികച്ച നടൻ ആരെന്ന് ഗൂഗിൾ സേർച്ച് ചെയ്യുമ്പോൾ ഷാരൂഖിനെ കാണാത്തതും ക്രിക്കറ്റ് താരത്തെ തിരയുമ്പോൾ കോഹ്‌ലി ഒന്നാമതെത്തുന്നതും ചിലർ ചൂണ്ടിക്കാട്ടി. ചിലർ പാകിസ്താനെതിരെ കോഹ്‌ലി നടത്തിയ മികച്ച ഇന്നിംഗ്‌സ് ഷാരൂഖിന്റെ മൊത്തം കരിയറിനേക്കാൾ മികച്ചതാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തപ്പോൾ മറ്റു ചിലർ ഷാരൂഖിന്റെ ചില അതുല്യ സീനുകൾ കോഹ്‌ലിയുടെ കരിയറിനെ കവച്ചുവെക്കുമെന്ന് പറഞ്ഞു.

അതിനിടെ, ഷാരൂഖും കോഹ്‌ലിയും ഇന്ത്യയുടെ ഇതിഹാസ താരങ്ങളാണെന്നും ഇരുവരും രണ്ട് രംഗങ്ങളിൽ രാജ്യത്തിന്റെ പ്രശസ്തി ലോകത്തോളം ഉയർത്തിയവരാണെന്നും ഓർമിപ്പിച്ച് ചില വിവേക പൂർണമായ ട്വീറ്റുകളും പുറത്തുവന്നു. ആരാധകരുടെ ബാല്യചാപല്യം നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

എസ്.ആർ.കെയും കോഹ്‌ലിയും സ്‌റ്റേജിൽ ഡാൻസ് ചെയ്യുന്നതും തെരുവിൽ ചിലർ തല്ല് കൂടുന്നതുമായ ട്രോളും പുറത്തുവന്നു. 'എസ്.ആർ.കെ.യും കോഹ്‌ലിയും യഥാർത്ഥ ജീവിതത്തിൽ, അവരുടെ ആരാധകൾ ഇൻറർനെറ്റിൽ' എന്നായിരുന്നു ഈ വീഡിയോയുടെ അടിക്കുറിപ്പ്.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രിം കോടതി ജസ്റ്റിസ് കെ.എം.ജോസഫ്

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രിം കോടതി നിരീക്ഷണം. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ചാനലുകളും പൊതുവേദികളും തീവ്ര സ്വഭാവമുള്ളവർ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയവും മതവും വേർതിരിക്കപ്പെടുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്നും ജസ്റ്റിസ് കെ.എം.ജോസഫ് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ.എം.ജോസഫ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. മുൻ പ്രധാന മന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി തുടങ്ങിയവരുടെ പ്രസംഗം കേള്‍ക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നുവരെ ആളുകള്‍ വന്നിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ പ്രസംഗങ്ങള്‍ വിദ്വേഷ പ്രസംഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും കെ.എം.ജോസഫ് പറഞ്ഞു. പ്രസംഗിക്കുമ്പോള്‍ പലരും മറുപുറത്ത് നിൽക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകു എന്നാണ് പറയുന്നത്. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളോടും നിങ്ങളുടെ സഹോദരി സഹോദരൻമാരോടുമാണ് ഇങ്ങനെ പറയുന്നത് എന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇത്തരം പരാമർശങ്ങള്‍ നടത്തുന്നതെന്നും ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ഇനി നടത്തില്ലെന്നുകാട്ടി ഇന്ത്യയിലെ ജനങ്ങള്‍ എന്ത് കൊണ്ടാണ് പ്രതിജ്ഞയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ടി.വി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ചിലർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ പി.എഫ്.ഐ മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കോടതിയിൽ സോളിസിറ്റർ ജനറൽ പരാമർശിച്ചു. ഇതിൽ എന്ത് നിലപാടാണ് സംസ്ഥാനസർക്കാർ എടുത്തതെന്ന് അറിയാൻ കേരളത്തിന് നോട്ടീസ് നൽകണമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.


കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മേയ് 10 നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് 13ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്.

ആകെ 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും. 2018- 19ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടർമാരുടെ വർധനവുണ്ടായതായും ഏപ്രിൽ ഒന്നിന് 18 വയസ് തികയുന്ന എല്ലാ വോട്ടർമാർക്കും കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. 80 വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

പെരിയാറുടെ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശവും സംഘപരിവാര്‍ സൈബര്‍ ആക്രമണവും

വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹരജിക്കിടെ സുപ്രിംകോടതിയില്‍ ചര്‍ച്ചയായി പെരിയാറുടെ ഉദ്ധരണി. ഹരജി പരിഗണിക്കവെ തമിഴ്നാട്ടിൽ ഡി.എം.കെ നേതാക്കള്‍ ബ്രാഹ്മണർക്കെതിരെ പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നും ഇതുകൂടി വിദ്വേഷ പ്രസംഗത്തിൽ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു സോളിസിറ്റർ ജനറലുടെ വാദം. ഡി.എം.കെ നേതാവും സാമൂഹ്യപരിഷ്‌കർത്താവുമായ പെരിയാർ ഇ.വി. രാമസ്വാമി നായ്‌ക്കർ ഒരിക്കൽ തന്‍റെ പ്രസംഗത്തിനിടെ സമത്വം വേണമെങ്കിൽ ബ്രാഹ്മണരെ കൊല്ലണമെന്ന് പറഞ്ഞിരുന്നുവെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ഈ സമയത്ത് ജസ്റ്റിസ് കെ.എം.ജോസഫ് ചിരിച്ചുവെന്നാരോപിച്ചാണ് സംഘപരിവാർ ട്വിറ്റർ ഹാൻഡിലുകള്‍ കടുത്ത സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി തുടങ്ങിയവരുടെ പ്രസംഗം കേള്‍ക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നുവരെ ആളുകള്‍ വന്നിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ പ്രസംഗങ്ങള്‍ വിദ്വേഷ പ്രസംഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രസംഗിക്കുമ്പോള്‍ പലരും മറുപുറത്ത് നിൽക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകു എന്നാണ് പറയുന്നത്. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളോടും നിങ്ങളുടെ സഹോദരി സഹോദരൻമാരോടുമാണ് ഇങ്ങനെ പറയുന്നത് എന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇത്തരം പരാമർശങ്ങള്‍ നടത്തുന്നതെന്നും ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ഇനി നടത്തില്ലെന്നുകാട്ടി ഇന്ത്യയിലെ ജനങ്ങള്‍ എന്ത് കൊണ്ടാണ് പ്രതിജ്ഞയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ടി.വി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ചിലർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ.എം.ജോസഫ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

പി.എസ് 2 ഓഡിയോലോഞ്ച്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2ന്റെ ട്രെയിലറും ഓഡിയോലോഞ്ചും നടന്നു. ജയം രവി, ഐശ്വര്യ റായ് ബച്ചൻ, വിക്രം, കാർത്തി, തൃഷ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മെഗാസ്റ്റാർ കമൽഹാസനായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് പിഎസ് 2 ട്രെയിലർ ലോഞ്ച് നടന്നത്. പൊന്നിയിൻ സെൽവൻ 2 ഈ വർഷം ഏപ്രിൽ 28 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

പേടിഎം

യു.പി.ഐ ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കുമെന്ന വാർത്ത പുറത്തുവന്നതോടെ വിശദീകരണവുമായി പേടിഎം. പേടിഎം സ്ഥാപകൻ വിജയ് ശേഖറാണ് ഉപയോക്താക്കളുടെ ആശയക്കുഴപ്പത്തിന് മറുപടിയുമായി എത്തിയത്. ബാങ്ക് അക്കൗണ്ടിൽ നിന്നോ വാലറ്റിൽ നിന്നോ യുപിഐ പേയ്‌മെന്റുകൾ നടത്തുന്നത് തികച്ചും സൗജന്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഉപഭോക്താക്കൾക്ക് യുപിഐ വഴി പണമടയ്ക്കുന്നതിന് ചാർജ് ഈടാക്കില്ല. പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതെ സമയം അക്കൗണ്ടിൽനിന്ന് മുൻകൂറായി പണം കൂട്ടിച്ചേർത്ത് ഉപയോഗിക്കേണ്ട വാലറ്റുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും മാത്രമായിരിക്കും അധിക നിരക്ക് ഈടാക്കുകയെന്ന് എൻ.പി.സി.ഐ ട്വീറ്റ് ചെയ്തു. ഏപ്രിൽ ഒന്ന് മുതൽ 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് അധികനിരക്ക് ഈടാക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുന്നതിന് യാതൊരു ചാർജും ഈടാക്കില്ലെന്നും എൻ.പി.സി.ഐ വ്യക്തമാക്കി.

യു.പി.ഐ സൗജന്യവും വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാട് രീതിയാണ്. എല്ലാ മാസവും എട്ട് ബില്യനിലധികം ഇടപാടുകൾ ഇടപാടുകാർക്കും വ്യാപാരികൾക്കുമായി യു.പി.ഐ വഴി സൗജന്യമായി നടത്തുപ്പെടുന്നുവെന്നും എൻ.പി.സി.ഐ അറിയിച്ചു.

വാലറ്റിന് ചാർജ്

യുപിഐ വഴി നടത്തുന്ന വാലറ്റ്, കാർഡ് ട്രാൻസാക്ഷനുകൾക്ക് ഇനി മുതല്‍ ചാര്‍ജ് ഈടാക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ആണ് നിരക്ക് ഈടാക്കുക. പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് (ppi) വഴി നടത്തുന്നവരാണ് ചാർജ് നൽകേണ്ടിവരിക. 2000 രൂപയ്ക്ക് മുകളിൽ നടക്കുന്ന മർച്ചന്റ് പേയ്‌മെന്റുകൾക്കാണ് ഇന്റർചേഞ്ച് ചാർജ് ഈടാക്കാൻ എൻപിസിഐ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ മറ്റൊരാൾക്ക് പണം അയയ്ക്കുന്നതിനോ കടയുടമയ്ക്ക് പണമടയ്ക്കുന്നതിനോ സാധാരണ ഉപയോക്താവ് ഒരു ചാർജും നൽകേണ്ടതില്ല. വാലറ്റുകൾ ഇൻ്റർ ഓപ്പറബിൾ ആക്കുക, യുപിഐ വഴി കാർഡ് പേയ്മെൻ്റ് സാധ്യമാക്കുക എന്നിവയാണ് ഫീസ് ഈടാക്കാതിരിക്കാൻ ചെയ്യേണ്ടത്.

TAGS :

Next Story