Quantcast

ചര്‍ച്ച പരാജയം; സമരം ശക്തമാക്കി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-12-29 01:56:06.0

Published:

29 Dec 2021 12:46 AM GMT

ചര്‍ച്ച പരാജയം; സമരം ശക്തമാക്കി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍
X

നീറ്റ്-പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിൽ റസിഡന്‍റ് ഡോക്ടർമാരുടെ സമരം തുടരുന്നു. സഫ്ദർജങ് ആശുപത്രിയിലെ റസിഡന്‍റ് ഡോക്ടർമാരാണ് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നത്. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.

അതേസമയം ഇന്ന് മുതൽ പ്രഖ്യാപിച്ചിരുന്ന ഡ്യൂട്ടി ബഹിഷ്കരണത്തിൽ നിന്ന് എയിംസ് റസിഡന്റ് ഡോക്ടർമാർ പിന്മാറി. സഫ്ദർജങിലെ ഡോക്ടർമാർക്ക് പിന്തുണ അർപ്പിച്ചാണ് നേരത്തെ ഡ്യൂട്ടി ബഹിഷ്കരണത്തിന് എയിംസ് സംഘടന ആഹ്വാനം ചെയ്തിരുന്നത്. പിജി കൗൺസിലിങ് വിഷയം സുപ്രീംകോടതി ജനുവരി ആറിന് പരിഗണിക്കും.

കോവിഡ് സാഹചര്യതിനിടയിലെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. ഒരു മാസമായി ഡൽഹിയിൽ നടക്കുന്ന സമരം കഴിഞ്ഞ ദിവസമാണ് ശക്തമായത്. ഒപി കൂടി ബഹിഷ്കരിച്ച് റസിഡന്‍റ് ഡോക്ടർമാർ തെരുവില്‍ ഇറങ്ങിയത്തോടെയാണ് ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയത്. രോഗികളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് പലരും സമരമാണെന്ന് അറിഞ്ഞത്. ഇതോടെ ചികിത്സ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടി. പലരോടും മറ്റു ആശുപത്രികളിലേക്ക് പോകാൻ ആവശ്യപ്പെട്ടു. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

TAGS :

Next Story