Quantcast

രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നു

ഹരിയാനയിലെ പാനിപ്പത്തിലാണ് ദാരുണ സംഭവമരങ്ങേറിയത്

MediaOne Logo

Web Desk

  • Published:

    29 Jun 2022 1:49 PM IST

രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നു
X

ഹരിയാന: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നു. കുഞ്ഞിനെ കൊന്ന ശേഷം നായ വലിച്ചിഴച്ച് ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ചു. ഇന്നലെ പുലർച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമരങ്ങേറിയത്.

ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം നിലത്ത് കിടക്കുകയായിരുന്ന കുഞ്ഞിനെ നായ കടിച്ചു കീറുകയായിരുന്നു. നായ ആശുപത്രിയിലേക്ക് കടക്കുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കുഞ്ഞിനെ കാണാതായതറിഞ്ഞ് ബന്ധുക്കൾ ബഹളം വച്ചതോടെ ജീവനക്കാർ ഓടിയെത്തുകയായിരുന്നു.

തുടർന്ന് നടന്ന തെരച്ചിലിൽ ആശുപത്രിക്ക് പുറത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തി. പിന്നീട് കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് നായ കുഞ്ഞിനെ അക്രമിച്ചതാണെന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story