Quantcast

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം: പ്രതിനിധി സംഗമത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കം

പൊതുമരാമത്ത് മന്ത്രിയും ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ മുഹമ്മദ് റിയാസ് പതാക ഉയർത്തും

MediaOne Logo

Web Desk

  • Updated:

    2022-05-13 02:50:49.0

Published:

13 May 2022 2:46 AM GMT

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം: പ്രതിനിധി സംഗമത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കം
X

കൊൽക്കത്ത: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും കേരള പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് പതാക ഉയർത്തും.

പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ഡി.വൈ.എഫ്.ഐയുടെ മുൻ ഭാരവാഹികൾ പങ്കെടുക്കുന്ന സെഷൻ നടക്കും. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉൾപ്പെടെയുള്ളവർ ഇന്ന് സമ്മേളനത്തിന്റെ ഭാഗമാകും.

Summary: DYFI All India Conference: Delegates' session begins today in Kolkata

TAGS :

Next Story