Quantcast

ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ്

ഖനന അഴിമതി കേസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന

MediaOne Logo

Web Desk

  • Updated:

    2023-02-20 05:32:49.0

Published:

20 Feb 2023 11:01 AM IST

ED raid, houses, offices, Congress leaders, Chhattisgarh,
X

റായ്പൂർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ്. ഖനന അഴിമതി കേസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന. കോൺഗ്രസ് എം.എൽ.എ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ മുതൽ

ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇ.ഡി സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് മുൻപ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വീടുകളിലടക്കം റെയ്ഡ് നടന്നിരുന്നു. ആ പരിശോധനയിൽ സമീർ വിഷ്ണോയ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപയും നാല് കിലോ സ്വർണവും കണ്ടെത്തിയിരുന്നു.

TAGS :

Next Story