ലക്ഷദ്വീപിൽ വിദ്യാഭ്യാസ പ്രതിസന്ധി: അഗത്തി, ആന്ത്രോത് ദ്വീപുകളിൽ സ്കൂളുകൾ അടച്ചുപൂട്ടി ദ്വീപ് ഭരണകൂടം
അഗത്തിയിൽ അഞ്ച് സ്കൂൾ ഉണ്ടായിരുന്നത് മൂന്നായി ചുരുങ്ങി

കൊച്ചി: ലക്ഷദ്വീപിൽ വിദ്യാഭ്യാസ പ്രതിസന്ധി. അഗത്തി, ആന്ത്രോത് ദ്വീപുകളിൽ ദ്വീപ് ഭരണകൂടം സ്കൂളുകൾ അടച്ചുപൂട്ടി. അഗത്തിയിൽ അഞ്ച് സ്കൂൾ ഉണ്ടായിരുന്നത് മൂന്നായി ചുരുങ്ങി. സ്കൂളുകൾ വെട്ടിക്കുറച്ചത് തിരിച്ചടിയായിരിക്കുകയാണ്. പുതിയ അധ്യായന വർഷം മലയാളം മീഡിയത്തിൽ പ്രവേശനം നൽകുന്നതും അധികൃതർ നിർത്തലാക്കിയിട്ടുണ്ട്. സ്കൂളുകൾ പൂട്ടിയതിന്റെ കാരണം അധികൃതർ ഇത് വരെ അറിയിച്ചിട്ടില്ല. ഇതിന് പിന്നാലെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 11ാം തീയതി ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ജെ ബി സ്കൂൾ സൗത്ത് പൂർണ്ണമായും നിർത്തലാക്കിയത്. ഇവിടുത്തെ വിദ്യാർഥികളെ കുറച്ചപ്പുറത്തുള്ള ഒരു സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് സ്കൂളുകളുണ്ടായിരുന്ന അഗത്തി ദ്വീപിലെ ഒരു സ്കൂൾ നേരത്തെ തന്നെ അടച്ചിരുന്നു. ശേഷം നാല് സ്കൂളുകളിലായാണ് ദ്വീപിലെ വിദ്യാർഥികളെല്ലാം പടിച്ചുകൊണ്ടിരുന്നത്. അതിലൊരു സ്കൂളാണ് ഇപ്പോൾ വീണ്ടും പൂട്ടിയിരിക്കുന്നത്.
മൂന്ന് നാല് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുന്നതിലൂടെ വലിയ പ്രതിസന്ധി യാത്ര പ്രശ്നത്തിലും കുട്ടികൾ നേരിടും.
Adjust Story Font
16

