Quantcast

പാളം തെറ്റി ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി

അറ്റകുറ്റപ്പണികൾ നടക്കുന്ന യാർഡിൽ നിന്ന് സ്റ്റേഷനിലേക്ക് സബർബൻ ട്രെയിൻ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    24 April 2022 6:01 PM IST

പാളം തെറ്റി ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി
X

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിൻ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. ചെന്നൈ ബീച്ച് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. നിയന്ത്രണം വിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അവധിദിവസമായതിനാൽ സ്റ്റേഷനിൽ കാര്യമായി യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

അറ്റകുറ്റപ്പണികൾ നടക്കുന്ന യാർഡിൽ നിന്ന് സ്റ്റേഷനിലേക്ക് സബർബൻ ട്രെയിൻ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബ്രേക്കിങ് സിസ്റ്റത്തിന് ഉണ്ടായ തകരാറാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനിൽ ഉണ്ടായ ലോക്കോ പൈലറ്റിന് മാത്രമാണ് പരിക്കേറ്റത്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പതിവായി നിരവധി യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story