Quantcast

ചവിട്ടിക്കൊന്ന സ്ത്രീയുടെ ജഡം സംസ്‌കരിക്കാന്‍ അനുവദിക്കാതെ കാട്ടാന; ചിതയില്‍ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു

വൈകിട്ട് സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ ആന മടങ്ങിയെത്തി ചിതയില്‍ നിന്നും മൃതദേഹം എടുത്തെറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Jun 2022 8:56 AM IST

ചവിട്ടിക്കൊന്ന സ്ത്രീയുടെ ജഡം സംസ്‌കരിക്കാന്‍ അനുവദിക്കാതെ കാട്ടാന; ചിതയില്‍ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു
X

ഒഡിഷ: മയൂര്‍ഭഞ്ച് ജില്ലയിലെ ബാരിപാഡയില്‍ നടന്ന ഒരു സംഭവം നാട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കാട്ടാന ചവിട്ടിക്കൊന്ന സ്ത്രീയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വിചിത്രസംഭവം അരങ്ങേറിയത്. വീണ്ടും കാട്ടാനയെത്തി സ്ത്രീയുടെ മൃതദേഹം ചിതയില്‍ നിന്നും വലിച്ചെറിയുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ റായ്പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായ മുർമു(70) എന്ന സ്ത്രീ ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിയ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആന ചവിട്ടിയ മായയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി റാസ്ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലോപമുദ്ര നായക് പറഞ്ഞു.

വൈകിട്ട് സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ ആന മടങ്ങിയെത്തി ചിതയില്‍ നിന്നും മൃതദേഹം എടുത്തെറിയുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്കു മടങ്ങി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

TAGS :

Next Story