Quantcast

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; എയര്‍ടെല്ലുമായി കരാർ ഒപ്പിട്ടു

സ്‌കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനം ലഭിക്കും

MediaOne Logo

Web Desk

  • Published:

    11 March 2025 8:04 PM IST

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; എയര്‍ടെല്ലുമായി കരാർ ഒപ്പിട്ടു
X

ന്യൂഡൽഹി: ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനദാതാവായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലുമായി ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടു. സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഏറെക്കാലമായി ഇലോണ്‍ മസ്‌ക് ശ്രമിച്ചുവരികയായിരുന്നു.

ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു മസ്കിന് തടസമായുണ്ടായിരുന്നത്. സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ ലിങ്കിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് ശേഷം സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കും. ബിസിനസ് ഉപയോക്താക്കള്‍ക്ക് പുറമെ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് എയർടെൽ വ്യക്തമാക്കി.

TAGS :

Next Story