Quantcast

'ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ'; ഉത്തരകൊറിയയെ വെല്ലുന്ന കണക്കെന്ന് അഭിഷേക് ബാനർജി

ഒരു ബൂത്തിൽ നിന്ന് മുഴുവൻ വോട്ടർമാരേക്കാളും കൂടുതൽ വോട്ടുകൾ ഒരു പാർട്ടിക്ക് എങ്ങനെ ലഭിക്കുമെന്നും അഭിഷേക് ബാനർജി ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2026-10-09 13:57:21

Published:

9 Oct 2026 7:26 PM IST

ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ; ഉത്തരകൊറിയയെ വെല്ലുന്ന കണക്കെന്ന് അഭിഷേക് ബാനർജി
X

കൊൽക്കത്ത: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ വോട്ടുകൊള്ളയുടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റജിനഗറിൽ വോട്ടുകൊള്ള നടന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി ആരോപിക്കുന്നത്.

റജിനഗറിലെ 109-ാം ബൂത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ആകെ എണ്ണം 772 ആണെന്നും എന്നാൽ ഇവിടെ ബിജെപിക്ക് 909 വോട്ടുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടെന്നും അഭിഷേക് ബാനർജി എക്സിൽ കുറിച്ചു. ഈ തെരഞ്ഞെടുപ്പ് കണക്ക് വിശദീകരിക്കാൻ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ബൂത്തിൽ നിന്ന് ഒരു പാർട്ടിക്ക് മുഴുവൻ വോട്ടർമാരേക്കാളും കൂടുതൽ വോട്ടുകൾ എങ്ങനെ ലഭിക്കുമെന്നും അഭിഷേക് ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോടായി ചോദിച്ചു.

TAGS :

Next Story