Quantcast

രാജസ്ഥാനിൽ ബിജെപി, മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; എക്‌സിറ്റ് പോൾ പ്രവചനം

പല സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണം തന്നെയാണ് എക്‌സിറ്റ് പോളിൽ

MediaOne Logo

Web Desk

  • Published:

    30 Nov 2023 1:33 PM GMT

Exit poll predictions of five states
X

ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. പല സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണം തന്നെയാണ് എക്‌സിറ്റ് പോളിൽ. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ...

മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് ന്യൂസ് 18 പറയുന്നു... റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ പ്രകാരം മധ്യപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തും.. ചത്തീസ്ഗഡിൽ കോൺഗ്രസ് തുടരുമെന്നാണ് ഇൻഡ്യ ടുഡേയുടെയും എബിപിയുടെയും പ്രവചനം.

മധ്യപ്രദേശിൽ ബിജെപിക്കാണ് പല സർവേകളും മുൻതൂക്കം നൽകിയിരിക്കുന്നത്. രാജസ്ഥാനിൽ ബിജെപിക്കും ഛത്തീസ്ഗഢിൽ കോൺഗ്രസിനും അനുകൂലമായി പല സർവേകളും വിലയിരുത്തുന്നു. തെലങ്കാനയിൽ നിലവിലെ ഭരണകക്ഷിയായ ബിആർഎസിനും കോൺഗ്രസിനും മുൻതൂക്കം കൊടുക്കുന്ന വ്യത്യസ്ഥ സർവേകളുണ്ട്. മിസോറാമിൽ രാഷ്ട്രീയ അട്ടിമറിക്കുള്ള സൂചനയാണ് എക്‌സിറ്റ് പോൾ ഫലം നൽകുന്നത്. പ്രതിപക്ഷ പാർട്ടിയായ ZPM അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ

1.മധ്യപ്രദേശ്

റിപബ്ലിക് ടിവി

ബിജെപി 118-130

കോൺഗ്രസ് 97-107

2.രാജസ്ഥാൻ

ടൈംസ് നൗ

ബിജെപി 115

കോൺഗ്രസ്- 65

ഇന്ത്യ ടൂഡേ

കോൺഗ്രസ് 90-100

ബിജെപി 100-11

ഛത്തീസ്ഗഢ്

ഇന്ത്യ ടുഡേ

കോൺഗ്രസ് 40-50

ബിജെപി 36-46

ന്യൂസ് 18

കോൺഗ്രസ് - 46

ബിജെപി- 41

റിപ്പബ്ലിക് ടിവി

കോൺഗ്രസ് - 52

ബിജെപി 34-42

തെലങ്കാന

ന്യൂസ് 18

കോൺഗ്രസ് -52

ബിജെപി- 10

മിസോറം

ന്യൂസ് 18

സോളം പീപ്പിൾസ് മൂവ്‌മെന്റ് - 20

കോൺഗ്രസ് - 7

ബിജെപി -1

എംഎൻഎഫ് -12

TAGS :

Next Story