Quantcast

ഇന്ത്യയുടെ ഇന്ധന കരുതൽ ശേഖരത്തിൽ ആശങ്കയുമായി വിദഗ്ധർ;കേന്ദ്രം അവകാശപ്പെടുന്ന രണ്ടുമാസം കുറഞ്ഞ കാലയളവെന്ന് അഭിപ്രായം

സംഘർഷം എന്ന് അവസാനിക്കുമെന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ രണ്ട് മാസം എന്നത് കുറഞ്ഞ കാലമാണെന്ന് കപിൽ സിബൽ

MediaOne Logo

Web Desk

  • Published:

    29 March 2026 7:07 AM IST

ഇന്ത്യയുടെ ഇന്ധന കരുതൽ ശേഖരത്തിൽ ആശങ്കയുമായി വിദഗ്ധർ;കേന്ദ്രം അവകാശപ്പെടുന്ന രണ്ടുമാസം കുറഞ്ഞ കാലയളവെന്ന് അഭിപ്രായം
X

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും കരുതൽ ശേഖരത്തിലാണ് വിദഗ്ധരുടെ ആശങ്ക. രണ്ട് മാസത്തേക്കുള്ള ഇന്ധനം കരുതിയിട്ടുണ്ടെന്നനാണ് സർക്കാർ ഉറപ്പ്. സംഘർഷം എന്ന് അവസാനിക്കുമെന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ രണ്ട് മാസം എന്നത് കുറഞ്ഞ കാലമാണെന്നു കപിൽ സിബൽ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു.

ഇന്ധന കരുതൽ ശേഖരത്തിൽ ഇന്ത്യ എത്ര പിന്നിലാണ് എന്ന ചോദ്യം ആശങ്ക വിതയ്ക്കുന്നുണ്ട് . മറ്റു രാജ്യങ്ങളുടെ കരുതൽ ശേഖരം കൂടി താരതമ്യം ചെയ്യുമ്പോഴാണ് യാഥാർഥ്യം തിരിച്ചറിയുന്നത്. ഈ മേഖലയിൽ കുത്തകയുള്ള അമേരിക്കയെ വിട്ട് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ , ഇന്ത്യയുടെ സ്ഥാനം പിന്നിൽ തന്നെയാണ്. ജപ്പാന്റെ ശേഖരം 208 ദിവസമാണ്. തെക്കൻ കൊറിയയുടെ കൈവശമുള്ളത് 200 ദിവസത്തേക്കുള്ള ഇന്ധനം. വലിയ ഉപഭോഗ രാജ്യമായ ചൈനയ്ക്ക് 120 ദിവസത്തെ കരുതൽ ധൈര്യമുണ്ട്. സംഘർഷ സമാനമായ സാഹചര്യത്തിലൂടെ പശ്ചിമേഷ്യ കടന്നുപോകാൻ തുടങ്ങിയിട്ട് മാസങ്ങളായി. രാജ്യത്തിന്‍റെ കരുതൽ ശേഖരം വർധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നമെന്നതാണ് പ്രധാന ആവശ്യം.

ആവശ്യമുള്ള ഇന്ധനത്തിന്റെ 88.6 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 50 മുതൽ 55 ലക്ഷം ക്രൂഡ് ഓയിലാണ് പ്രതിദിനം ഇറക്കുമതി ചെയ്യേണ്ടി വരുന്നത് . 10,600 ന് മുകളിലാണ് ഒരു ബാരലിന്റെ വില. നാലു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയാണിത്.50 ലക്ഷം ബാരലിൽ 30 ലക്ഷവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.


TAGS :

Next Story