കുര്‍ബാന തടസപ്പെടുത്തുന്നവര്‍ക്കെതിരെ താക്കീതുമായി ഫരീദാബാദ് അതിരൂപത
സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാനയാണ് നടത്തുന്നതെന്ന് ഫരീദാബാദ് അതിരൂപത

ന്യൂഡൽഹി: കുര്‍ബാന തടസപ്പെടുത്തുന്നവര്‍ക്കെതിരെ താക്കീതുമായി ഫരീദാബാദ് അതിരൂപത. സിവില്‍, കാനന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാനയാണ് നടത്തുന്നതെന്ന് ഫരീദാബാദ് അതിരൂപത. ഏകീകൃത കുര്‍ബാനയല്ലെന്ന പ്രചാരണം തെറ്റ്. ഉത്ഥാന ഗീതം പാടുമ്പോള്‍ കാര്‍മികന്‍ അള്‍ത്താര അഭിമുഖമായി തലകുമ്പിടേണ്ടതില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സങ്കുചിത മനസ്ഥിതിയുള്ളവര്‍. കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് അപലപനീയം.
'ചിലർ തങ്ങളുടെ നാട്ടിലെ മാതൃരൂപതകളിലെ ചില ആചാരങ്ങളും അതേപടി ആരാധനക്രമ ശൈലികളും അതിരൂപതയിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക വാദങ്ങളുയർത്തി, ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി കാണുന്നു. മാതൃരൂപതയിലെ ആചാരങ്ങൾ മാത്രമാണ് ശരിയെന്നും മറ്റേത് തെറ്റും സഭാവിരുദ്ധവുമാണെന്നും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. അതുവഴി അതിരൂപതയിൽ വിഭാഗീയതയും ഭിന്നതയും സൃഷ്ടിക്കുന്നത് തിരിച്ചറിയുകയും അകറ്റി നിർത്തുകയും ചെയ്യേണ്ടതാണ്. ഇതിന്റെ പേരിൽ പള്ളിയിൽ വിശുദ്ധ കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും അപലപനീയമാണ്'
ഇടവകാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ഞായറാഴ്ചകളിലെ കുർബാന അർപ്പിക്കുന്നത്തിൽ തടസപ്പെടുത്തുകയും, വൈദീകരെ കുർബാന അർപ്പിക്കുന്നതിൽ തടയുകയും അതിരൂപതയെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ സിവിൽ, കാനൻ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള കാര്യങ്ങൾ നടത്തിവരികയാണെന്നും അതിരൂപത പ്രസ്താവനയിൽ പറയുന്നു
Adjust Story Font
16

