Quantcast

ഇന്ത്യ-യുഎസ് കരാർ; കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും, 2047ലെ വികസിത ഭാരത് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു: പിയുഷ് ഗോയൽ

ഇന്ത്യ അമേരിക്ക ബന്ധത്തിലെ സുവർണ അധ്യായമാണ് പുതിയ കരാറെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി

MediaOne Logo

Web Desk

  • Published:

    7 Feb 2026 3:25 PM IST

ഇന്ത്യ-യുഎസ് കരാർ; കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും, 2047ലെ വികസിത ഭാരത് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു: പിയുഷ് ഗോയൽ
X

ന്യൂഡൽഹി: ഇന്ത്യ അമേരിക്ക ബന്ധത്തിലെ സുവർണ അധ്യായമാണ് പുതിയ കരാറെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ. അമേരിക്കയുമായി പ്രതിവർഷം 500 ബില്യൺ ഡോളർ വാർഷിക വിനിമയമാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരക്കരാർ എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറക്കുമെന്നും കർഷക താത്പര്യം സംരക്ഷിച്ചാണ് കരാറെന്നും പിയുഷ് ഗോയൽ പറഞ്ഞു.

കയറ്റുമതി മേഖലയിൽ 30 ട്രില്യൻ ഡോളറിന്റെ വികസനം ഉണ്ടാകും. 50% തീരുവയിൽ നിന്നാണ് 18% ആയി ഇപ്പോൾ അമേരിക്ക കുറച്ചിരിക്കുന്നത്. വിയറ്റ്‌നാമിനേക്കാളും ചൈനയേക്കാളും കുറഞ്ഞ നികുതിയാണ് നിലവിൽ ഇന്ത്യയിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇനിമുതൽ പച്ചക്കറികൾക്കും പഴങ്ങൾക്കും പൂജ്യം ശതമാനം നികുതി ആയിരിക്കും. സുഗന്ധ വ്യഞ്ജനങ്ങൾ, നാളികേരം, എണ്ണകൾക്കും പൂജ്യം ശതമാനം നികുതിയാകും. വിമാനങ്ങളുടെ യന്ത്ര ഭാഗങ്ങൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

തേയിലക്കും പൂജ്യം ശതമാനം നികുതിയാകും. ഡയറി ഉത്പന്നങ്ങളുടെ കയറ്റുമതി വർധിക്കുമെന്ന് പറഞ്ഞ പിയുഷ് കർഷക വിരുദ്ധരായ ലോബികളാണ് ബില്ലിനെതിരെ പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു. മരുന്നുകൾ, ഡയമണ്ട്, സ്മാർട്ട് ഫോൺ എന്നിവയ്ക്കും നികുതി പൂജ്യം ശതമാനമാകും. തുണിത്തരങ്ങൾ, ലെതർ വസ്തുക്കളുടെയും വ്യാപാരം വർധിക്കുമെന്നും സാങ്കേതിക മേഖലയിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി വിശദീകരണത്തിൽ പറഞ്ഞു.

TAGS :

Next Story