ഐഐടിയിൽ പ്രവേശനം നേടിയാൽ ശമ്പളത്തിന്റെ 40% മകന് വാഗ്ദാനം ചെയ്ത് അച്ഛൻ; വൈറലായി പോസ്റ്റ്
അച്ഛന്റെ വിരമിക്കൽ പദ്ധതിക്ക് ഗംഭീര കൈയടിയാണ് ലഭിക്കുന്നത്

മുംബൈ: ചെറുപ്പത്തിൽ മുന്നിലിരിക്കുന്ന ചോറ് മുഴുവൻ കഴിച്ചാൽ കളിക്കാൻ വിടാമെന്നും ടിവി ഇട്ടുതരാമെന്നും വാഗ്ദാനം ചെയ്യുന്ന മാതാപിതാക്കൾ പലർക്കുമുണ്ടാകും. ഇതിൽ നിന്ന് തുടങ്ങി നല്ല മാർക്ക് വാങ്ങിയാൽ ഫോൺ വാങ്ങിത്തരാമെന്നും ഇഷ്ട്ടമുള്ള വണ്ടി വാങ്ങിത്തരാമെന്നൊക്കെ വാഗ്ദാനം ചെയ്യുന്ന ആളുകളുണ്ട്. എന്നാൽ പ്രത്യേകതയുള്ള ഒരു വാഗ്ദാനമാണ് ഒരു അച്ഛൻ തന്റെ മകൻ കൊടുത്തിരിക്കുന്നത്.
ഐഐടിയിലോ എൻഐടിയിലോ പ്രവേശനം നേടിയാൽ തന്റെ ശമ്പളത്തിന്റെ 40 ശതമാനം താരമെന്നാണ് അച്ഛന്റെ വാഗ്‌ദാനം. പക്ഷെ, പ്രവേശനം നേടിയില്ലെങ്കിൽ മകന്റെ ശമ്പളത്തിന്റെ 100 ശതമാനവും ജോലിയിൽ തുടരുന്ന കാലത്തോളം അച്ഛന് നല്കണം. റെഡ്‌ഡിറ്റിലാണ് രസകരമായ അച്ഛന്റെ കുറിപ്പ് മകൻ പങ്കുവെച്ചത്. പോസ്റ്റിൽ കടലാസ്സിൽ തയ്യാറാക്കിയ കുറിപ്പിന്റെ ചിത്രവുമുണ്ട്.
ധാരാളം കമെന്റുകളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. എനിക്കാണ് ഐഐടിയിൽ ജോലി കിട്ടുന്നതെങ്കിൽ എന്റെ അച്ഛൻ അപ്പോൾ തന്നെ ജോലി രാജി വെക്കുമെന്നും ആളുകൾ പറയുന്നു. അച്ഛന്റെ വിരമിക്കൽ പ്ലാനിന് ഗംഭീര കൈയടിയാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനെ ഗുരുതരമായി കാണുന്നവരും കൂട്ടത്തിലുണ്ട്. ആരോഗ്യപരമായ വാഗ്ദാനങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും നേരത്തെ എഴുന്നേറ്റാൽ പാർക്കിൽ കൊണ്ട് പോകാമെന്ന് പറയുന്നവരായിരുന്നു തന്റെ മാതാപിതാക്കൾ എന്നും പറയുന്നവരുണ്ട്.
Posts from the jeeneetards
community on Reddit
Adjust Story Font
16

