Quantcast

ഡൽഹി എയിംസ് ട്രോമ സെന്ററിൽ തീപിടിത്തം

എട്ട് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

MediaOne Logo

Web Desk

  • Published:

    3 July 2025 7:13 PM IST

Fire breaks out at AIIMS Trauma Centre in Delhi
X

ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടിത്തം. ഇന്ന് ഉച്ചക്ക് ശേഷമാണ് തീപിടത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ട്രോമ സെന്ററിലെ ട്രാൻസ്‌ഫോമറിൽ തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

TAGS :

Next Story