Quantcast

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

അരമണിക്കൂർ ആയിട്ടും ഫയർഫോഴ്സ് എത്തിയില്ലെന്ന് സാകേത് ഗോഖലെ എംപി

MediaOne Logo

Web Desk

  • Updated:

    2025-10-18 09:29:38.0

Published:

18 Oct 2025 2:06 PM IST

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
X

ന്യൂഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഒൻപത് നില കെട്ടിടത്തിന്റെ മൂന്ന് നില പൂർണമായും കത്തി. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു.

മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

സാകേത് ഗോഖലെ എംപിയാണ് അപകടം എക്സിലൂടെ അറിയിച്ചത്. തീപിടിത്തമുണ്ടായി അരമണിക്കൂർ കഴിഞ്ഞിട്ടും ഫയർഫോഴ്സ് എത്തിയില്ലെന്ന് സാകേത് ഗോഖലെ പറഞ്ഞു. പാർലമെന്റിൽ നിന്ന് 200 മീറ്റർ അകലെയാണ് കെട്ടിടം.

TAGS :

Next Story