Quantcast

കര്‍ണാടകയില്‍ ഉദ്യാന്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം; ദൃശ്യങ്ങള്‍ പുറത്ത്

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-08-19 06:10:34.0

Published:

19 Aug 2023 9:48 AM IST

Udyan Express Train fire
X

കര്‍ണാടകയില്‍ ട്രെയിനില്‍ തീപിടിത്തം

ബെംഗളൂരു: കര്‍ണാടകയില്‍ ട്രെയിനില്‍ തീപിടിത്തം. ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് ഉദ്യാൻ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തമുണ്ടായത്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ട് കോച്ചുകൾക്ക് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.''ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ഉദ്യാൻ എക്സ്പ്രസിൽ തീപിടിത്തമുണ്ടായത്. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവം. ആളപായമോ പരിക്കോ ഇല്ല. ഫയർ എഞ്ചിനും വിദഗ്ധരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്,” സൗത്ത് വെസ്റ്റേൺ റെയിൽവേയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

Updating...

TAGS :

Next Story