Quantcast

ഡൽഹിയിൽ മെട്രോ സ്റ്റേഷന് സമീപം മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം; 27 പേർ മരിച്ചു

കെട്ടിടത്തിൽ നിന്ന് പുറത്തേക് ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2022-05-13 18:38:06.0

Published:

13 May 2022 5:42 PM GMT

ഡൽഹിയിൽ മെട്രോ സ്റ്റേഷന് സമീപം മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം; 27 പേർ മരിച്ചു
X

ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. 50 പേരെ രക്ഷപ്പെടുത്തി. എട്ടു പേർ ചികിത്സയിലാണ്. സ്‌റ്റേഷന് സമീപത്തുള്ള മൂന്നുനില ഓഫീസ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്ക്‌ ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. രക്ഷപ്പെടാനായി കെട്ടിടത്തിൽ ചാടിയപ്പോൾ പരിക്കേറ്റാണ് കൂടുതൽ പേർ മരിച്ചത്. പൊള്ളലേറ്റ് മരിച്ചവരേക്കാൾ കൂടുതൽ പേർ ഇത്തരത്തിൽ മരിച്ചവരാണ്. തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 24 ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. NDRF ഉം രക്ഷാപ്രവർത്തനത്തിനിറങ്ങി. അതേസമയം, കെട്ടിട ഉടമകളായ ഹരീഷ് ഗോയലിനെയും വരുൺ ഗോയലിനെയും കസ്റ്റഡിയിലെടുത്തു.

അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡൽഹി മന്ത്രി സത്യേന്ദ്ര ജയിൻ സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.



കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഹർദീപ് സിംഗ് പുരി, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എന്നിവരും അനുശോചിച്ചു.


Fire near metro station in Delhi; 20 people died

TAGS :

Next Story