Quantcast

ഒന്നര വര്‍ഷത്തെ അടച്ചുപൂട്ടലിന് ശേഷം ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറന്നു

തമിഴ്നാട് ,അസം, രാജസ്ഥാൻ മധ്യപ്രദേശ് , തുടങ്ങിയ സംസ്ഥാനങ്ങളിലും സ്കൂളുകള്‍ തുറന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    1 Sep 2021 8:13 AM GMT

ഒന്നര വര്‍ഷത്തെ അടച്ചുപൂട്ടലിന് ശേഷം ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറന്നു
X

ഡല്‍ഹിയില്‍ കോവിഡ് മൂലം അടച്ചിട്ടിരുന്ന സ്കൂളുകള്‍ തുറന്നു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. തമിഴ്നാട് ,അസം, രാജസ്ഥാൻ മധ്യപ്രദേശ് , തുടങ്ങിയ സംസ്ഥാനങ്ങളിലും സ്കൂളുകള്‍ തുറന്നിട്ടുണ്ട്.

പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഡൽഹിയിലെ കുട്ടികൾ സ്കൂളുകളിലേയ്ക്ക് മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡപ്രകാരം 50 ശതമാനം ഹാജർ നിലയിലാണ് ക്ലാസുകൾ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഒരോ ബാച്ചിനും ക്ലാസുകൾ നടക്കുക. സാമൂഹിക അകലവും ശരീര താപനില പരിശോധനയും സാനിറ്റെസിങ്ങും നിർബന്ധം. അടിയന്തര ആവശ്യത്തിനായി ഉപയോഗിക്കാൻ ഡൽഹി സർക്കാരിന്‍റെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ റൂമുകളും സ്കൂളുകളിൽ തയ്യാറാക്കിയിട്ടുണ്ട്. നീണ്ട നാളിന് ശേഷം സ്കൂളുകളിൽ മടങ്ങിയ എത്തിയ കുട്ടികൾക്കും ആശ്വാസം, നേരിട്ട് അധ്യാപകരെ കാണാനും സംശയങ്ങൾ തീർക്കാനും അവസരമൊരുങ്ങിയതിന്‍റെയും സന്തോഷം പലരും പങ്കുവെച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്കൂളുകളിൽ പ്രവേശിപ്പിക്കാതെയുമാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.



TAGS :

Next Story