Quantcast

ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം

എക്‌സിലൂടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. പോളിങ്‌സ്‌റ്റേഷനുകള്‍ക്ക് സമീപം വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നും ഇത് അട്ടിമറി സൂചനയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    4 May 2026 8:02 AM IST

Election Commission revises Kerala polling percentage
X

കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിയ ശേഷം. ബംഗാളില്‍ വ്യാപകമായ അട്ടിമറി ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലും അട്ടിമറി ആരോപണം ഉയര്‍ത്തി പമുഖ്യമന്ത്രി മമത ബാനര്‍ജി. എക്‌സിലൂടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. പോളിങ്‌സ്‌റ്റേഷനുകള്‍ക്ക് സമീപം വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നും ഇത് അട്ടിമറി സൂചനയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

നാഡിയയിലെ കൃഷ്ണനഗര്‍, ബര്‍ദ്വാനിലെ ഔസ്ഗ്രാം തുടങ്ങിയ പല മണ്ഡലങ്ങളിലും സിസിടിവികള്‍ ഓഫ് ചെയ്ത സംഭവങ്ങളുണ്ടായെന്ന് മമത ബാനര്‍ജി ആരോപിച്ചു. സ്‌ട്രോങ് റൂമിന് സമീപത്ത് കൂടെ നിരന്തരമായി വാഹനങ്ങള്‍ പോകുന്നുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ബിജെപിയുടെ ഭാഗത്ത് നിന്നാണ് ഇത്തരം നടപടികളുണ്ടാവുന്നതെന്നും മമത പറഞ്ഞു.

TAGS :

Next Story