ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Next Story
Adjust Story Font
16

