Quantcast

വിവാഹം കഴിഞ്ഞ് ഒമ്പത് മാസം, ഭർതൃ വീട്ടിൽ നേരിട്ടത് കടുത്ത പീഡനം; അഞ്ച് മാസം ഗർഭിണി തീ കൊളുത്തി ജീവനൊടുക്കി

ബുധനാഴ്ച രാത്രിയാണ് 19കാരിയായ നയന മരിച്ചത്

MediaOne Logo
വിവാഹം കഴിഞ്ഞ് ഒമ്പത് മാസം, ഭർതൃ വീട്ടിൽ നേരിട്ടത് കടുത്ത പീഡനം; അഞ്ച് മാസം ഗർഭിണി തീ കൊളുത്തി ജീവനൊടുക്കി
X

ബം​ഗളൂരു: കർണാടകയിലെ രാമനഗരയിൽ അഞ്ചുമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കി. രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് നാഗരാജുവിൻ്റെ ഭാര്യ നയന ഡീസലൊഴിച്ച് തീ കൊളുത്തി മരിച്ചത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് പീഡനം നേരിടേണ്ടി വന്നതായി നയനയുടെ ബന്ധുക്കൾ ആരോപിച്ചു. ഒമ്പത് മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം ഗർഭിണിയായിരുന്നു നയന. ചെറിയ കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയും നയനയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് ആരോപണം.

കുടുംബ കലഹങ്ങളെത്തുടർന്ന് നേരത്തെ അവർ ഭർത്താവിന്റെ വീട് വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം വീട്ടുകാരുടെ നിർബന്ധ പ്രകാരം ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story