ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു; ഇന്ത്യക്കാർക്ക് അഞ്ചുവർഷം തടവും ചൂരലടിയും വിധിച്ച് സിംഗപ്പൂർ കോടതി
അവധിക്കാല സന്ദർശനത്തിനായി സിംഗപ്പൂരിലെത്തിയവർക്കാണ് ശിക്ഷ

പ്രതീകാത്മക ചിത്രം
സിംഗപ്പൂർ: ലൈംഗിക തൊഴിലാളികളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ രണ്ട് ഇന്ത്യകാർക്ക് അഞ്ചുവർഷം ഒരു മാസവും തടവും 12 ചൂരലടിയും ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി.
അവധിക്കാല സന്ദർശനത്തിനായി സിംഗപ്പൂരിലെത്തിയ ആരോക്കിയസാമി ഡൈസൺ, രാജേന്ദ്രൻ മയിലരസൻ എന്നിവർക്കാണ് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചത്. ഏപ്രിൽ 24ന് വേനൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഇവർ രണ്ടുദിവസത്തിന് ശേഷം ലൈംഗിക സേവനത്തിനായി അഞ്ജാതൻ മുഖേന രണ്ടു സ്ത്രീകളെ സമീപിക്കുകയായിരുന്നു. തുടർന്ന് അവരെ അക്രമിച്ച ശേഷം പണം കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. ഒരു ഹോട്ടലിലും ഇവർ മോഷണം നടത്തിയതായും ആരോപണമുണ്ട്.
ലൈംഗിക തൊഴിലാളികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കയ്യിൽ കരുതിയ പണം തീർന്നുപേയതിനാലാണ് കൊള്ള എന്നാണ് പ്രതികളുടെ മൊഴി. കുറ്റം തെളിഞ്ഞതിനെ തുടർന്ന് സിംഗപ്പൂർ നിയമപ്രകാരം നിർബന്ധിത ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
Adjust Story Font
16

