മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ ആരോഗ്യനില അതീവ ഗുരുതരം
ഡൽഹി എയിംസിൽ ചികിത്സ തുടരുന്നു

- Updated:
2024-12-26 17:01:55.0

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിൻ്റെ ആരോഗ്യനില അതീവഗുരുതാവസ്ഥയിൽ. ഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില ഗുരുതരമായതെന്നാണ് സൂചന. വെൻ്റിലേറ്ററിൻ്റെ സഹായത്തെത്തുടർന്നാണ് നിലവിൽ ജീവൻ നിലനിർത്തുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ന് വൈകീട്ടാണ് മൻമോഹൻ സിങ്ങിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചത്. എല്ലാ നേതാക്കളോടും എയിംസിലെത്താൻ കോൺഗ്രസ് നിർദേശം നൽകിക്കഴിഞ്ഞു.
വിശാല പ്രവർത്തക സമിതി യോഗം നടക്കുന്നതിനാൽ വലിയൊരു ശതമാനം നേതാക്കളും കർണാടകയിലാണ്. വയനാട് എംപി പ്രിയങ്കാ ഗാന്ധി ഉടൻ എയിംസിലെത്തി മുൻ പ്രധാനമന്ത്രിയുടെ കുടുംബവുമായി സംസാരിച്ചു. റോബർട്ട് വാദ്ര അടക്കം പലരും മൻമോഹൻ സിങ്ങിനെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചു.
നാളെ സുപ്രധാനമായ റാലി നാളെ നടക്കാനിരിക്കുന്നതിനാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കം നേതാക്കൾ കർണാടകയിലാണ്.
മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിൻ്റെ നൂറാം വാർഷികത്തെത്തുർന്നായിരുന്നു കർണാടകയിൽ യോഗം പുരോഗമിക്കുന്നത്.
Updating...
Adjust Story Font
16
