സുഹൃത്തിനെ കവർച്ച ചെയ്യാൻ ക്വട്ടേഷൻ; നാലുപേർ അറസ്റ്റിൽ
മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു

ബംഗളൂരു: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് സുഹൃത്തിനെ കവർച്ച ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർഥികളായ പവൻ, പ്രേം ഷെട്ടി, തരുൺ, അച്ചൽ എന്നിവരാണ് അറസ്റ്റിലായത്.
‘ജോളി റൈഡ്’ എന്ന വ്യാജേ ന സുഹൃത്ത് ചന്ദനെ കൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലാണ് പ്രതികളെ ചിക്കജാല പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
ചന്ദനെ ഒരു പാർട്ടിക്ക് ക്ഷണിച്ച പ്രതികൾ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാറിൽ പോകുന്നതിനിടയിൽ ബൈക്കിലെത്തിയ രണ്ട് പ്രതികൾ കാർ തടഞ്ഞ് മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. കവർച്ച നടത്തിയ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൂട്ടുകാരാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
Next Story
Adjust Story Font
16

