Quantcast

ഡൽഹിയിൽ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം 4 പേർ വെന്തുമരിച്ചു

പുലർച്ചെ 5.20 ഓടെയാണ് തീപിടുത്തമുണ്ടാകുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-14 04:34:12.0

Published:

14 March 2024 4:32 AM GMT

ഡൽഹിയിൽ  വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം 4 പേർ വെന്തുമരിച്ചു
X

ന്യൂഡൽഹി: ഷാദ്രയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം നാല്പേർ ​വെന്തുമരിച്ചു.പുലർച്ചെ 5.20 ഓടെയാണ് വൻ തീപിടുത്തമുണ്ടാകുന്നത്. നാല് നിലയുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കാർ പാർക്കിങ്ങ് എരിയയിലുണ്ടായ തീപിടുത്തം പെട്ടെന്ന് താ​ഴ​ത്തെ നിലകളിലേക്ക് പടരുകയായിരുന്നു.

മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയുമടക്കം ഒമ്പത് പേരെ സംഘം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മരിച്ചവരും ഒമ്പത് പേരിലു​ണ്ടോ എന്നതിൽ വ്യക്തതയില്ല.

ഇടുങ്ങിയ റോഡുകൾ ഉള്ള തെരുവിലേക്ക് ഫയർ ഫോഴ്സ് അധികൃതരുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കി. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ട്.

TAGS :

Next Story