Quantcast

ഇഫ്ലു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ആവാസ് മുന്നണിക്ക് വിജയം; ഫ്രറ്റേണിറ്റിയുടെ ഹർഷദ് ഷിബിൻ പ്രസിഡന്റ്

തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ആവാസ് മുന്നണി

MediaOne Logo

Web Desk

  • Updated:

    2026-02-05 07:23:36.0

Published:

5 Feb 2026 9:39 AM IST

ഇഫ്ലു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ആവാസ് മുന്നണിക്ക് വിജയം; ഫ്രറ്റേണിറ്റിയുടെ ഹർഷദ് ഷിബിൻ പ്രസിഡന്റ്
X

ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ആവാസ് മുന്നണി. ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ സംഘടനകളുടെ മുന്നണിക്കാണ് വിജയം.ഫ്രറ്റേണിറ്റി മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയം നേടിയതിനൊപ്പം കോർ പാനലിലെ മുഴുവൻ സീറ്റുകളിലും ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ സഖ്യം വിജയം നേടി.

ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ ഹർഷദ് ഷിബിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 189 വോട്ടുകള്‍ക്കാണ് വിജയം. ഹർഷദ് ഷിബിന് 549 വോട്ട് ലഭിച്ചപ്പോൾ എസ്എഫ്‌ഐയുടെ സ്ഥാനാർഥിക്ക് 325ഉം എബിവിപിയുടെ സ്ഥാനാർഥിക്ക് 360 വോട്ടാണ് ലഭിച്ചത്.

കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് 82 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിഷ നേഹയും അറബ് ആന്‍റ് ഏഷ്യൻ സ്റ്റഡീസ് സ്കൂൾ കൗൺസിലറായി സുആദ സുധീറും തെരഞ്ഞെടുക്കപ്പെട്ടു. കൾച്ചറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ആയിഷ നേഹ 483 വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. എസ്എഫ്‌ഐ സ്ഥാനാർഥിക്ക് 401ഉം എബിവിപി സ്ഥാനാർഥിക്ക് 348ഉം വോട്ടുകളാണ് ലഭിച്ചത്.

ജനറൽ സെക്രട്ടറിയായി എംഎസ്എഫിന്‍റെ ഇർഫാൻ ഷാജുദ്ധീനെയും ജോയിൻ്റ് സെക്രട്ടറിയായി ഹലീമത്തു സാഅ്ദിയയെയും തെരഞ്ഞെടുത്തു. എൻഎസ്‍യുഐയുവിന്‍റെ സോനു രാജാണ് വൈസ് പ്രസിഡൻ്റ്. കായിക സെക്രട്ടറിയായി ഉദിത പുർകൈതിനെയും തെരഞ്ഞെടുത്തു.


TAGS :

Next Story